ആണ്ടുവട്ടം ഇരുപത്തെട്ടാം വാരം : വ്യാഴം ഒക്‌ടോബർ – 16 വചന വായന
ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (3 : 21-30a) (നിയമാനുഷ്ഠാനം കൂടാതെതന്നെ വിശ്വാസത്താൽ മനുഷ്യൻ നീതിമത്കരിക്കപ്പെടുന്നു) സഹോദരരേ, നിയമവും പ്രവാചകൻമാരും സാക്‌ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവർക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്. എല്ലാവരും പാപംചെയ്ത് ദൈവമഹത്ത്വത്തിന് അയോഗ്യരായി. അവർ അവിടത്തെ കൃപയാൽ യേശുക്രിസ്‌തുവഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതിമത്കരിക്കപ്പെടുന്നു. വിശ്വാസംവഴി സംലബ്ധമാകുന്ന രക്തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചുതന്നു. അവിടന്നു തന്റെ […]











