Parish

മുത്തശ്ശി മുത്തച്ഛൻ ദിനം ആഘോഷമാക്കി തേവൻപാറ ഇടവക

വിജയനാഥ് തേവൻപാറ: തേവൻപാറ ഫാത്തിമ മാതാ ഇടവകയിൽ മുത്തശ്ശി മുത്തച്ഛൻ ദിനാചരണം സംഘടിപ്പിച്ചു. ജൂലൈ 26 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. അരുൺരാജ് ഡി.പി. മുഖ്യകാർമികനായി. കുടുംബപ്രേഷിത സമതിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ മുത്തശ്ശി മുത്തച്ഛൻമാരെ പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു.

Parish

വിഴവൂർ ഇടവകയിൽ മുത്തശ്ശി മുത്തച്ഛൻ ദിനാചരണം സംഘടിപ്പിച്ചു.

വിജയനാഥ്‌ വിഴവൂർ: വിഴവൂർ വിശുദ്ധ ജെമ്മാ ഇടവകയിൽ വിശുദ്ധ ജോവാക്കിമിന്റെയും വിശുദ്ധ അന്നയുടെയും തിരുനാൾ ദിനത്തിൽ മുത്തശ്ശി മുത്തച്ഛൻ ദിനാചരണം സംഘടിപ്പിച്ചു. ജൂലൈ 26 ഞായറാഴ്ച നടന്ന ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. പ്രവീൺ നേതൃത്വം നൽകി. ദിവ്യബലിയെ തുടർന്ന് മുത്തശ്ശി മുത്തച്ഛന്മാർക്ക് ചെറുമക്കൾ പൂക്കൾ നൽകുകയും ഇടവക വികാരി ജപമാല ആശിർവദിച്ച് നൽകുകയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പള്ളിമുറ്റത്ത് സംഘടിപ്പിച്ച വിവിധ കലാപരിപാടികളിൽ മുത്തശ്ശി മുത്തച്ഛന്മാർ പങ്കെടുത്തു.

Word of God

ആണ്ടുവട്ടം പതിനേഴാം വാരം ചൊവ്വ വചനവായന

ജൂലൈ 28 ചൊവ്വ ഒന്നാം വായന ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (ഞങ്ങളുമായുള്ള അങ്ങയുടെ ഉടമ്പടി അനുസ്മരിക്കണമേ. അതു ലംഘിക്കരുതേ) എന്റെ കണ്ണുകളിൽനിന്ന് രാപകൽ കണ്ണീരൊഴുകട്ടെ; കണ്ണീർ പ്രവാഹം നിലയ്ക്കാതിരിക്കട്ടെ. എന്തെന്നാൽ, എന്റെ ജനത്തിന് മാരകമായി മുറിവേറ്റിരിക്കുന്നു. അവർ കഠിന മർദനത്തിനിരയായി. നാട്ടിൻപുറത്തു ചെന്നാൽ അവിടെ വാളാൽ വെട്ടിവീഴ്ത്തപ്പെട്ടവർ! നഗരത്തിൽ പ്രവേശിച്ചാൽ അവിടെ പട്ടിണികൊണ്ടു രോഗം ബാധിച്ചവർ! പ്രവാചകനും പുരോഹിതനും നാടുനീളെ അലയുന്നു; ഒന്നും മനസ്സിലാകുന്നില്ല. അവിടന്ന് യൂദായെ നിശ്ശേഷം പരിത്യജിച്ചുവോ? ഉള്ളു കൊണ്ടു സീയോനെ വെറുക്കുന്നുവോ? […]

Word of God

ആണ്ടുവട്ടം പതിനേഴാം വാരം തിങ്കൾ വചനവായന

ജൂലൈ 27 തിങ്കൾ ഒന്നാം വായന ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ഈ ദുഷ്ടജനത ഒന്നിനും കൊള്ളാത്ത ഈ അരക്കച്ചപോലെ ആയിത്തീരും) കർത്താവ് എന്നോട് ഇപ്രകാരം അരുൾചെയ്‌തു: നീ പോയി ഒരു ചണവസ്ത്രം വാങ്ങിക്കൊണ്ടുവന്ന് അരയിൽ ചുറ്റുക. അതു വെള്ളത്തിൽ മുക്കരുത്. കർത്താവിന്റെ വാക്കനുസരിച്ച് ഞാൻ ഒരു ചണവസ്ത്രം വാങ്ങി ഉടുത്തു. കർത്താവ് വീണ്ടും എന്നോട് അരുൾചെയ്തു: നീ വാങ്ങി ഉടുത്ത വസ്ത്രം യൂഫ്രട്ടീസ് തീരത്തു കൊണ്ടുപോയി അവിടെ ഒരു പാറയിടുക്കിൽ ഒളിച്ചുവയ് ക്കുക. കർത്താവ് കല്പിച്ചതനുസരിച്ച് ഞാൻ […]

Word of God

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വചനവായന

ജൂലൈ 26 ഞായർ ഒന്നാം വായന രാജാക്കന്മാരുടെ ഒന്നാം പുസ്ത‌കത്തിൽനിന്ന് (നീതിനിർവഹണത്തിനുവേണ്ട വിവേകം ഞാൻ നിനക്കനുവദിച്ചിരിക്കുന്നു) അക്കാലത്ത്, അവിടെവച്ച് രാത്രി കർത്താവ് സോളമന് സ്വപ്നത്തിൽ പ്രത്യക്ഷനായി. ദൈവം അവനോട് അരുൾചെയ്തു: നിനക്ക് എന്തു വേണമെന്നു പറഞ്ഞുകൊള്ളുക.സോളമൻ പറഞ്ഞു: എന്റെ ദൈവമായ കർത്താവേ, ഭരണപരിചയമില്ലാത്ത ഒരു ബാലനായിരുന്നിട്ടുപോലും ഈ ദാസനെ എൻ്റെ പിതാവായ ദാവീദിന്റെ സ്ഥഥാനത്ത് രാജാവാക്കിയിരിക്കുന്നു. അങ്ങ് തിരഞ്ഞെടുത്തതും സംഖ്യാതീതവുമായ ഒരു മഹാജനത്തിന്റെ നടുവിലാണ് അങ്ങയുടെ ദാസൻ. ഈ മഹാജനത്തെ ഭരിക്കാൻ ആർക്കു കഴിയും? ആകയാൽ, നൻമയും […]

Diocese Ministry

സമഗ്ര 2026- സംഘടിപ്പിച്ചു

ശശികുമാർ നെയ്യാറ്റിൻകര: കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോർപറേഷൻ്റെ സംസ്ഥാനതല പദ്ധതിയായ സമഗ്ര 2026 സംഘടിപ്പിച്ചു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോർപറേഷൻ നെയ്യാറ്റിൻകര ബ്രാഞ്ചിൽ ജൂലൈ 23 വ്യാഴാഴ്ച നെയ്യാറ്റിൻകര ബ്രാഞ്ച് മാനേജർ ശ്രീമതി അനിലയുടെ അദ്ധ്യക്ഷതയിൽ പൊതു സമ്മേളനം നടന്നു. നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് അനുവദിച്ച 2 കോടി രൂപയുടെ ചെക്ക് മാനേജറിൽ […]

Diocese Ministry

ഹാബിറ്റാറ്റ് ഭവനനിർമ്മാണ വായ്‌പാ പദ്ധതി ആരംഭിച്ചു.

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്‌മെൻ്റ് സൊസൈറ്റിയും ഹാബിറ്റാറ്റും (South Kerala Habitat for Humanity) സംയുക്തമായാണ് ഭവനനിർമ്മാണ പലിശരഹിത വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. ഈ സാമ്പത്തികവർഷം രൂപതയിൽ 15 ഭവനങ്ങൾ നിർമ്മിക്കുന്നതിന് 2 ലക്ഷം രൂപ വീതമാണ് വായ്‌പ നൽകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭവനനിർമ്മാണത്തിനായി താങ്ങാവുന്ന സാമ്പത്തികം ലക്ഷ്യമാക്കി സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷകൾ ആഗസ്റ്റ് 5-ന് മുമ്പ് NIDS കേന്ദ്ര ഓഫീസിൽ […]

Diocese

വി. ജോൺ മരിയ വിയാനി രൂപതാതല ദിനാചരണം ഓഗസ്റ്റ് 01 ശനിയാഴ്ച നടക്കും

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ആഗസ്റ്റ് 4 ന് തിരുസഭ ഇടവക വികാരിമാരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാന്നിയുടെ തിരുനാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര രൂപതയിൽ ദിനാചരണം സംഘടിപ്പിക്കുന്നു. ഈ വർഷത്തെ രൂപതാതല ദിനാചരണം ഓഗസ്റ്റ് 1 ശനിയാഴ്‌ച രാവിലെ ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടക്കും. ക്രിസ്തു മാർഗത്തിൽ നിന്നും അകന്നിരുന്ന ആർസിലെ ജനങ്ങളെ ദൈവസ്നേഹത്തിൻ്റെ മാധുര്യം നുകർന്നുകൊണ്ട് സ്വർഗോന്മുഖരായി ജീവിക്കാൻ ഇടവക വികാരിയായിരുന്ന വി. ജോൺ മരിയ വിയാന്നി പഠിപ്പിച്ചു. ഇടവക വികാരിമാരുടെ മധ്യസ്ഥനായ വി. […]

Word of God

വി. യാക്കോബ് അപ്പസ്തോലൻ (തിരുനാൾ) വചനവായന

ജൂലൈ 25 ശനി ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (അവിടത്തെ മരണം ഞങ്ങൾ എല്ലായ്പ്‌പോഴും ശരീരത്തിൽ സംവഹിക്കുന്നു) സഹോദരരേ, പരമമായ ശക്‌തി ദൈവത്തിന്റെതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മൺപാത്രങ്ങളിലാണ് ഞങ്ങൾക്കു ലഭിച്ചിട്ടുള്ളത്. ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്‌തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിൻെറ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്‌ഷമാകുന്നതിന് അവിടത്തെ മരണം ഞങ്ങൾ എല്ലായ്പ്പോഴും ശരീരത്തിൽ സംവഹിക്കുന്നു. […]

Parish

കുട്ടികൾക്കായി ക്രിസ്റ്റീൻ ധ്യാനം സംഘടിപ്പിച്ചു.

മീഡിയ മിനിസ്ട്രി വലിയവിള: വലിയവിള ക്രിസ്തുരാജ ഇടവകയിൽ കുട്ടികൾക്കായി ക്രിസ്റ്റീൻ ധ്യാനം സംഘടിപ്പിച്ചു. ജൂലൈ 19 ഞായറാഴ്ച നടന്ന ക്രിസ്റ്റീൻ ധ്യാനം ഇടവക വികാരി ഫാ. വൽസലൻജോസ്, സഹവികാരി ഫാ.പ്രശാന്ത്, ആനിമേറ്റർ Sr. ജെനെറ്റ് എന്നിവർ നേതൃത്വം നൽകി നെയ്യാറ്റിൻകര ജീസസ് യൂത്ത് ടീം അംഗങ്ങൾ കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ധ്യാന ക്ലാസുകളും ആത്മീയ പരിശീലനവും നൽകി മതബോധനം, വിദ്യാഭ്യാസ ശുശ്രൂഷ, അജപാലന ശുശ്രൂഷ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്റ്റീൻ ധ്യാനത്തിൽ മതബോധന അധ്യാപകരും വിവിധ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.