Diocese

അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ മെത്രാഭിഷേക ദിനാഘോഷം

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് മെത്രാനായി അഭിഷിക്തനായിട്ട് 29 വർഷം പൂർത്തിയാവുന്നു. 29 വർഷക്കാലം രൂപതയെ നയിച്ച പിതാവ് 1996 നവംബർ 1-ന് തിരുവനന്തപുരം കാര്‍മ്മല്‍ഹില്‍ ആശ്രമാങ്കണത്തില്‍വച്ചായിരുന്നു മെത്രാനായി അഭിഷിക്തനായത്. 2025 നവംബർ 1 ശനിയാഴ്ച രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര ബിഷപ്സ് ഹൗസിൽ വച്ച് ആഘോഷമായ കൃതജ്ഞത ദിവ്യബലി അർപ്പിക്കപ്പെടുകയാണ്. അതിൽ പങ്കെടുക്കാനായി രൂപതയിലെ എല്ലാ വൈദികരെയും സന്യസ്തരെയും രൂപതാ പാസ്റ്ററൽ കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും […]

Parish

ജപമാലറാലി ഭക്തിസാന്ദ്രമാക്കി തേവൻപാറ ഫാത്തിമ മാതാ ദൈവാലയം.

വിജയനാഥ് വി. തൊളിക്കോട്: തേവൻപാറ ഫാത്തിമ മാതാ ദൈവാലയത്തിന്റെ ആഭിമുഖ്യത്തിൽ പച്ചമല ലൂർദ് മാതാ കുരിശടിയിൽ നിന്ന് ഫാത്തിമ മാതാ ദൈവാലയത്തിലേക്ക് ജപമാല റാലി നടത്തി. ജപമാലയും കയ്യിൽ പിടിച്ച് ജപമാല പ്രാത്ഥന ചൊല്ലി നിരവധി പേരാണ് റാലിയിൽ പങ്കെടുത്തത്. അലങ്കരിച്ച മാതാവിന്റെ തിരുസ്വരൂപവും ഏന്തി, മാതാവിന്റെ വിവിധ വേഷങ്ങൾ അണിഞ്ഞ് മാലാഖ കുട്ടികളുമായി പ്രദക്ഷിണമായാണ് വിശ്വാസികൾ പങ്കെടുത്തത്. തുടർന്ന്, നടന്ന ദിവ്യബലിക്ക് ഇടവക വികാരി ഫാ. വിനോദ് ജെയിംസ് നേതൃത്വം കൊടുത്തു. മാതാവിന്റെ വണക്കമാസമായ ഒക്ടോബർ […]

Parish

വലിയവിളയിൽ തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു

മീഡിയ മിനിസ്ട്രി, വലിയവിള വലിയവിള: ക്രിസ്തുരാജ വലിയവിള പള്ളിയിൽ ക്രിസ്തുരാജത്വ തിരുനാളിനോട് അനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസ് ഇടവക വികാരി ഫാ. വത്സലൻ ജോസ് ഒക്‌ടോബർ 19-ന് ദിവ്യബലി മധ്യേ പ്രകാശനം ചെയ്തു. 2025 നവംബർ 14 വെള്ളിയാഴ്ച തിരുനാൾ കൊടിയേറുന്നതോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും നവംബർ 23 ഞായർ വരെയാണ് തിരുന്നാൾ ആഘോഷങ്ങൾ നടത്തുന്നത്. നവംബർ 14 വെള്ളിയാഴ്ച വൈകിട്ട് 6.30-ന് ഇടവക വികാരി തിരുനാൾ കൊടിയേറ്റി ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം […]

Ministry

നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി കോൾപിംഗ് ദിനാചരണം സംഘടിപ്പിച്ചു.

ശശി കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി കോൾപിംഗ് ദിനാചരണം സംഘടിപ്പിച്ചു. കിളിയൂർ ഉണ്ണിമിശിഹാ പള്ളിയിൽ റാലിയോടുകൂടി ആരംഭിച്ചു. നിഡ്‌സ് പ്രസിഡന്റ് രൂപത മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നിഡ്‌സ് ഉണ്ടൻകോട് മേഖല കോ- ഓഡിനേറ്റർ ഫാ. എം.കെ. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്‌സ് പ്രസിഡന്റ് രൂപത മുൻ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ, ഉണ്ടൻകോട് ഫെറോന […]

Word of God

ആണ്ടുവട്ടം: മുപ്പതാം വാരം : ബുധൻ ഒക്‌ടോബർ – 29 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (8 :26-30) (ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു) സഹോദരരേ, നമ്മുടെ ബലഹീനതയിൽ ആത്‌മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാർഥിക്കേണ്ടതെങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു. ഹൃദയങ്ങൾ പരിശോധിക്കുന്നവൻ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാൽ, ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്‌ധർക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നത്. ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക്, അവിടുന്നു സകലവും നൻമയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ. അവിടന്നു […]

Parish

വലിയവിളയിൽ ആഘോഷമായ ജപമാല റാലി

മീഡിയ മിനിസ്ട്രി വലിയവിള വലിയവിള: വലിയവിള ക്രിസ്തുരാജ പള്ളിയിൽ ജപമാല മാസാചാരണത്തിന്റ ഭാഗമായി വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ ഒക്‌ടോബർ 26 ഞായറാഴ്ച ജപമാല റാലി നടത്തി. ജപമാല റാലി പ്രധാനാധ്യാപകൻ സുധീര സുന്ദരരാജ് ഉത്ഘാടനം ചെയ്തു. വിശ്വാസ വഴിയേ ചരിക്കാൻ പുണ്യവിളക്കായ പരിശുദ്ധ മറിയം വെളിച്ചമേകി കൂടെ വസിക്കണമേയെന്ന പ്രാർത്ഥനയോടെ കുഞ്ഞുങ്ങൾ ജപമാല റാലിയിൽ പങ്കെടുത്തു. അധ്യാപകരോടൊപ്പം മാതാപിതാക്കളും റാലിയിൽ സംബന്ധിച്ചു. തുടർന്ന്, ഗായകസംഘം പരിശുദ്ധ മാതാവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള വിവിധ ഗാനങ്ങൾ ആലപിച്ചു. സമാപനാശീർവാദത്തോടെ […]

Forane

വികാരി ജനറലിനും പ്രോക്യുറേറ്ററിനും പ്രീഫെക്ടിനും ഫൊറോന കൗൺസിലിന്റെ ആദരം

ലിനു ജോസ് പേയാട്: കട്ടയ്ക്കോട് ഫെറോന കൗൺസിലിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര രൂപതയിൽ നിയമിതരായ പുതിയ വികാരി ജനറലിനും പ്രോക്യുറേറ്ററിനും പ്രീഫെക്ടിനും അനുമോദനമർപ്പിച്ചു. ഞായറാഴ്ച ഈഴക്കോട് സെന്റ് ലിയോപോൾഡ് പള്ളിയിൽ ചേർന്ന ഫെറോന കൗൺസിൽ യോഗത്തിൽ വച്ച് ഫൊറോനാ വികാരി ഫാ.ജോയി സാബുവിന്റെ നേതൃത്വത്തിലായിരുന്നു ആദരമർപ്പിച്ചത്. പുതിയതായി നിയമിതരായ വികാരി ജനറലും പ്രോക്യുറേറ്ററും വൈസ് റെക്ടറും പ്രീഫെക്ടും നമ്മുടെ ഫൊറോനായിൽ നിന്നായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഫൊറോനാ വികാരി ഫാ.ജോയി സാബു പറഞ്ഞു. വികാരി ജനറലായി നിയമിതരായ മൈനർ സെമിനാരി […]

Parish

25 വർഷത്തെ അത്മസമർപ്പണത്തിന് ആദരം

സ്വന്തം ലേഖകൻ ആനപ്പാറ: ആനപ്പാറ ഇടവകയിൽ ബഥനി കോൺവെന്റ് സ്ഥാപിതമായതിന്റെ 25-ാം വാർഷികദിനം ആഘോഷിച്ചു. ദിവ്യബലിയോടെ ആരംഭിച്ച ആഘോഷങ്ങൾക്ക് ഇടവക വികാരി മോൺ. വിൻസെന്റ് കെ. പീറ്റർ നേതൃത്വം നൽകുകയും ദിവ്യബലിയ്ക്ക് മുഖ്യകാർമ്മികനാവുകയും ചെയ്തു. രൂപത യുവജന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജ് കുമാർ വചന പ്രഘോഷണം നടത്തി. സഹവികാരി ഫാ. അരുൺ പി. ജിത്ത് സഹകാർമ്മികനായി. തുടർന്ന്, നടന്ന അനുമോദന യോഗത്തിൽ ബഥനി സിസ്റ്റേഴ്‌സിന്റെ 25 വർഷത്തെ ആത്മസമർപ്പണത്തിനും സേവനത്തിനും ആദരമർപ്പിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തു. […]

Parish

പേയാട് സെന്റ് ജൂഡ് പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി

റിനു എസ്. ജസ്റ്റസ് പേയാട്: പെരുകാവ്‌ സെൻ്റ് ജൂഡ് നഗർ സെൻ്റ് ജൂഡ് പള്ളിയിൽ വിശുദ്ധ യൂദാ തദേവൂസിൻ്റെ തിരുനാളിന് കൊടിയേറി. ഒക്ടോബർ 26 രാവിലെ 9.30 ന് ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമനിക് തിരുനാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് നടന്ന ആഘോഷമായ സമൂഹ ദിവ്യബലിയിൽ നെയ്യാറ്റിൻകര ലത്തീൻ രൂപത മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. അനു സി. കലിസ്റ്റസ് വചന സന്ദേശം നൽകി. ഇടവക […]

Diocese

കേരളത്തിലെ ലത്തീന്‍ സമുദായം നേരിടുന്നത് അവഗണനമാത്രമെന്ന് ബിഷപ്പ് ഡോ.സെല്‍വരാജന്‍

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: കേളത്തില്‍ ലത്തീന്‍ സമുദായം നേരിടുന്നത് അവഗണനമാത്രമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.സെല്‍വരാജന്‍. കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ സംഘടിപ്പിച്ച സമുദായ സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്. ലത്തീന്‍ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് 1947-ന്റെ മാനദണ്ഢം ഒരു ഉത്തരവിലൂടെ പരിഹരിക്കാമായിരുന്നിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല, ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല. മറ്റ് സമുദായങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്ന സര്‍ക്കാര്‍ ലത്തീന്‍ സമുദായത്തെ പരിഗണിക്കുന്നേ ഇല്ലെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. നമ്മുടെ സമുദായാംഗങ്ങൾ അനുഭവിച്ചു വരുന്ന […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.