ലിനുജോസ്
കൊല്ലോട്: കൊല്ലോട് പള്ളിയിൽ 2026-27 അധ്യാന വർഷത്തിൽ സേവനം ചെയുന്ന മതബോധന അധ്യാപകർക്കായി പരിശീലനം സംഘടിപ്പിച്ചു. ഇടവക പാരിഷ്ഹാളിൽ നടന്ന പരിശീലന പരിപാടി ഇടവക വികാരി ഫാ.അനീഷ് ആന്റോ ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ മതബോധന പ്രക്രിയ എപ്രകാരമായിരിക്കണം, ഒരു അധ്യാപകൻ അതിനായി എങ്ങനെ ഒരുങ്ങണം, പുതുതലമുറയിലേക്ക് വിശ്വാസ കൈമാറ്റം എങ്ങനെ നൽകപ്പെടണം, ഒരു കുഞ്ഞിന്റെ ആധ്യാത്മിക വളർച്ചയിൽ ഒരു മതബോധന അധ്യാപകന്റെ പങ്ക് തുടങ്ങിയ വിഷയങ്ങൾ പഠനവിധേയമായി ലയോള ടീം മാസ്റ്റർ ട്രെയിനർ ശ്രീ ജോബി എ.പി.ക്ലാസ് നയിച്ചു.
കൊല്ലോട് ഇടവകയിൽ നിന്നും സബ്‌സ്റ്റേഷനിൽ നിന്നും 50 അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.




