Diocese

മാറനല്ലുർ കരുണാലയം കോൺവെന്റിൽ ഗോൾഡൻ ജൂബിലി ആഘോഷം

സ്വന്തം ലേഖകൻ മാറനല്ലുർ: മാറനല്ലുർ കരുണാലയം കോൺവെന്റിലെ 3 സമർപ്പിതരുടെ ഗോൾഡൻ ജൂബിലി ആഘോഷം നടന്നു. മെയ് 28 വെള്ളിയാഴ്ച മാറനല്ലുർ കരുണാലയം കോൺവെന്റിൽ നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജാൻ പിതാവ് മുഖ്യകാർമികനും മോൺ. ക്രിസ്തുദാസ് തോംസൺ, ഫാ. അനിൽ കുമാർ, ഫാ. വിൻസെന്റ് മാനുവൽ, ഫാ. പ്രദീപ് ആന്റോ, ഫാ. രാജു ക്രിസ്തുദാസ്‌ എന്നിവർ സഹകാർമികരായി. DSS കോൺഗ്രിഗേഷനിൽ സേവനം ചെയുന്ന സിസ്റ്റർ നിള (മാറനല്ലൂർ), സിസ്റ്റർ സുബല (മൈലം) […]

Word of God

ആണ്ടുവട്ടം ഒൻപതാം വാരം തിങ്കൾ വചനവായന

ജൂൺ 01 തിങ്കൾ ഒന്നാം വായന വി. പത്രോസ് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (തന്റെ മഹത്ത്വവും ഔന്നത്യവും വഴി അവിടന്നു നിങ്ങൾക്ക് അമൂല്യവും ശ്രേഷ്‌ഠവുമായ വാഗ്ദാനങ്ങൾ നല്‌കിയിരിക്കുന്നു) സഹോദരരേ, ദൈവത്തെയും നമ്മുടെ കർത്താവായ യേശു ക്രിസ്തുവിനെയും കുറിച്ചുള്ള പൂർണമായ പരിജ്‌ഞാനംമൂലം നിങ്ങളിൽ കൃപയും സമാധാനവും വർധിക്കട്ടെ! തന്റെ മഹത്ത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂർണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവൻ്റെ ദൈവികശക്‌തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തിൽനിന്നു രക്‌ഷപ്പെട്ട് ദൈവികസ്വഭാവത്തിൽ നിങ്ങൾ […]

Word of God

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വചനവായന

മെയ് 31 ഒന്നാം വായന പുറപ്പാടിന്റെ പുസ്‌തകത്തിൽനിന്ന് (ദൈവമായ കർത്താവ് കാരുണ്യവും കൃപയുമുള്ളവനത്രേ) അക്കാലത്ത്, കർത്താവ് കല്‌പിച്ചതനുസരിച്ച് മോശ അതിരാവിലേ എഴുന്നേറ്റ് കല്‌പലകകൾ കൈയിലെടുത്ത് സീനായ്‌മലയിലേക്കു കയറിപ്പോയി. കർത്താവു മേഘത്തിൽ ഇറങ്ങിവന്ന് അവന്റെ അടുക്കൽ നില്‌ല്ക്കുകയും കർത്താവ് എന്ന തന്റെ നാമം പ്രഖ്യാപിക്കുകയും ചെയ്‌തു. അവിടന്ന് ഇപ്രകാരം ഉദ്ഘോഷിച്ചുകൊണ്ട് അവൻ മുൻപിലൂടെ കടന്നു പോയി: കർത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ. മോശ ഉടനേ നിലംപറ്റേ കുമ്പിട്ടാരാധിച്ചു. അവൻ പറഞ്ഞു: അങ്ങ് […]

Parish

പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷിക്കുന്ന മോൺ. ക്രിസ്തുദാസ് തോംസന് ആദരവ് നൽകി

സിമി സെൽവെസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളി പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷിക്കുന്ന നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസന് ആദരവ് നൽകി. മെയ് 24 ഞായർ രാവിലെ ദിവ്യബലിക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവകാംഗം ഫാ. ഡയനീഷ്യസ് R B പൊന്നാട അണിയിച്ച് ആദരിച്ചു. ഇടവക വികാരി ഫാ. ജോയി സാബു വൈ, സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR, ബിസിസി കോർഡിനേറ്റർ ശ്രീ.ജോർജ് എന്നിവർ ആശംസ […]

Parish

കരുതലിൻ്റെ സന്ദേശമേകി കട്ടയ്ക്കോട് ഇടവകയിൽ “സഞ്ജീവനി”

സിമി സെൽവെസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ കരുതലിൻ്റെ സന്ദേശമേകി “സഞ്ജീവനി” സ്നേഹസംഗമം സംഘടിപ്പിച്ചു. മെയ് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് സെൻ്റ് ആൻ്റണീസ് യുപി സ്കൂൾ ഹാളിൽ നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ.ജോയി സാബു വൈ. ദിവ്യബലിക്ക് മുഖ്യകാർമികനായി. ഭവനങ്ങളിൽ കഴിയുന്ന രോഗികളും വൃദ്ധരായ മാതാപിതാക്കാളും പങ്കെടുത്ത സ്നേഹസംഗമത്തിൽ ഡോ.ജോയ് വാർദ്ധക്യത്തിൽ ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. മദർ സുപ്പീരിയർ സിസ്റ്റർ.സോഫി തോമസ്, KLCWA […]

Word of God

ആണ്ടുവട്ടം എട്ടാം വാരം ശനി വചനവായന

മെയ് 30 ശനി ഒന്നാം വായന വി. യുദാസ് എഴുതിയ ലേഖനത്തിൽനിന്ന് (പാപത്തിൽ വീഴാതെ തന്റെ മഹത്വമേറിയ സന്നിധിയിൽ നിങ്ങളെ കളങ്കമില്ലാതെ സൂക്ഷിക്കാൻ ദൈവത്തിനു കഴിയുന്നു) എന്റെ പ്രിയപ്പെട്ടവരേ, നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പസ്തോലൻമാരാൽ മുൻകൂട്ടി പറയപ്പെട്ട വചനങ്ങൾ ഓർക്കുവിൻ. നിങ്ങൾ പരിശുദ്‌ധാത്മാവിൽ പ്രാർഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്തിൽ അഭിവ്യദ്‌ധി പ്രാപിക്കുവിൻ. നിത്യജീവിതത്തിനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യം ഉറ്റുനോക്കിക്കൊണ്ട് ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ. ചഞ്ചല ചിത്തരോട് അനുകമ്പ കാണിക്കുവിൻ. അഗ്നിയിൽ അകപ്പെട്ട വരെ പിടിച്ചുകയറ്റുവിൻ. […]

Parish

AI സെമിനാർ സംഘടിപ്പിച്ച് സെന്റ് ജൂഡ് മീഡിയ മിനിസ്ട്രി

നിത്യ എസ്. പെരുകാവ്: ലോക ആശയവിനിമ ദിനത്തോടനുബന്ധിച്ച് സെന്റ് ജൂഡ് മീഡിയ മിനിസ്റ്ററിയുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരു അവബോധ സെമിനാർ സംഘടിപ്പിച്ചു. മെയ് 24 ഞായറാഴ്ച നടന്ന സെമിനാർ ഇടവക വികാരിയും രൂപത മീഡിയ മിനിസ്ട്രി ഡയറക്ടറുമായ ഫാദർ ജസ്റ്റിൻ ഡൊമിനിക് സെമിനാർ ഉദ്ഘാടനം ചെയ്തു. മീഡിയ മിനിസ്ട്രി സെക്രട്ടറി ലിജ അധ്യക്ഷത വഹിച്ച യോഗത്തിൽ പാരീഷ് കൗൺസിൽ പ്രതിനിധി ശ്രീ ജോയ് ആശംസ അർപ്പിച്ചു. മീഡിയ മിനിസ്ട്രി സംഘടിപ്പിച്ച ബൈബിൾ […]

Parish

“അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് ചോദ്യോത്തരങ്ങളിലൂടെ” പുസ്തകം പ്രകാശനം ചെയ്തു

നിത്യ എസ്‌. പെരുകാവ്: കട്ടയ്ക്കോട് ഫൊറോനയിലെ സെന്റ് ജൂഡ് നഗർ സെന്റ് ജൂഡ് പള്ളിയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി തയ്യാറാക്കിയ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് ചോദ്യോത്തര പുസ്തകം പ്രകാശനം ചെയ്തു. മെയ് 24 ഞായറാഴ്ച പെന്തെക്കോസ്ത ദിനത്തിൽ ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക്കാണു പ്രകാശന കർമ്മം നിർവ്വഹിച്ചത്‌. രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള പുസ്തകം 336 ചോദ്യോത്തരങ്ങൾ അടങ്ങിയതാണ്. ഫാ. ജിനു ഓ. വി. പരിശോധിച്ച് ഫാ. ജസ്റ്റിൻ ഡൊമിനിക്കിന്റെ സന്ദേശം […]

Vatican

“മാഞ്ഞിഫിക്ക ഹുമാനിത്താസ്” ലെയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനം പുറത്തിറക്കി

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ പാപ്പാ ഒപ്പു വച്ച “മാഞ്ഞിഫിക്ക ഹുമാനിത്താസ്” എന്ന ആദ്യ ചാക്രിക ലേഖനം പുറത്തിറക്കി. മെയ് 25 ന് പ്രസിദ്ധീകരിച്ച ചാക്രിക ലേഖനം ‘നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം’ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് തയാറാക്കിയിരിക്കുന്നത്. നിർമ്മിത ബുദ്ധിയുടെ അതിപ്രസരം ലോകത്തെ ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കുന്ന ഒരു കാലഘട്ടത്തിലാണ് ലെയോ പതിനാലാമൻ പാപ്പായുടെ ചാക്രികലേഖനമായ “മാഞ്ഞിഫിക്ക ഹുമാനിത്താസ്” വായനക്കാർക്കായി സമർപ്പിച്ചത്. ലെയോ പതിമൂന്നാമൻ പാപ്പായുടെ “റേരും നൊവാരും”, ചാക്രികലേഖനത്തിന്റെ 135-ാം […]

Word of God

ആണ്ടുവട്ടം എട്ടാം വാരം വെള്ളി വചനവായന

മെയ് 29 വെള്ളി ഒന്നാം വായന വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (തനിക്കു കിട്ടിയ ദാനം ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്‌ഥനെന്ന നിലയിൽ മറ്റെല്ലാവർക്കുംവേണ്ടി ഉപയോഗിക്കട്ടെ) സഹോദരരേ, സകലത്തിൻ്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാൽ, നിങ്ങൾ സമചിത്തരും പ്രാർഥനയിൽ ജാഗരൂകരും ആയിരിക്കുവിൻ. സർവോപരി, നിങ്ങൾക്ക് ഗാഢമായ പരസ്‌പരസ്നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്നേഹം നിരവധി പാപങ്ങൾ മറയ്ക്കുന്നു. പിറുപിറുപ്പു കൂടാതെ നിങ്ങൾ പരസ്പ്‌പരം ആതിഥ്യമര്യാദ പാലിക്കുവിൻ. ഓരോരുത്തനും തനിക്കു കിട്ടിയ ദാനം ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.