ജോയി സി.
വിതുര: വിതുര ദൈവ പരിപാലനയുടെ പള്ളിയിൽ 98 -ാം മത് തിരുനാളിന് തുടക്കമായി. മെയ് 13 ബുധനാഴ്ച ആരംഭിച്ച തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. റിനോയ് കാട്ടിപ്പാറമ്പിൽ പതാക ഉയർത്തി തുടക്കം കുറിച്ചു. തിരുനാൾ പ്രാരംഭ സമൂഹ ദിവ്യബലിക്ക് ചുള്ളിമാനൂർ ഫെറോന വികാരി റവ.ഡോ.ബിനു റ്റി. മുഖ്യകർമ്മികനായി.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന കുടുംബ നവീകരണം ധ്യാനത്തിന് ഫാ. ഹെൻസിലിൻ ഒ. സി. ഡി. നേതൃത്വം നൽകും. തിരുനാൾ ദിനങ്ങളിൽ മോൺ. റൂഫസ് പയസ് ലീൻ, ഫാ. ആന്റണി മേരി ക്ലാരറ്റ്, ഫാ. എബിൻ ഒ എഫ് എം. ഫാ. അജീഷ് ക്രിസ്തു, ഫാ. സെബാസ്റ്റ്യൻ ജേക്കോബി ഒ.എസ്.ജെ. തുടങ്ങിയവർ മുഖ്യ കർമികത്വം വഹിക്കും. ഫാ. അജീഷ് ക്രിസ്തു, ഫാ. ജോർജ് മഠത്തിൽ കണ്ടതിൽ എന്നിവർ വചന സന്ദേശം നൽകും.
ബി സി സി യൂണിറ്റുകൾ, കെ സി വൈ എം, അൽമായ സംഘടനകൾ തുടങ്ങിയ ശുശ്രുഷകൾ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.




