ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം : തിങ്കൾ സെപ്തംബർ : 01 വചന വായന
ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ തെസ്സലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (4:13-18) (യേശുവിൽ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും) സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവർ ചെയ്യുന്നതുപോലെ നിങ്ങൾ ദുഃഖിക്കാതിരിക്കാൻ, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിർക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവിൽ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും. കർത്താവിന്റെ പ്രത്യാഗമനംവരെ നമ്മിൽ ജീവനോടെയിരിക്കുന്നവർ നിദ്രപ്രാപിച്ചവർക്കു മുന്നിലായിരിക്കുകയില്ലെന്ന് കർത്താവിന്റെ വചനം ആധാരമാക്കി ഞങ്ങൾ പറയുന്നു. എന്തെന്നാൽ, അധികാരപൂർണമായ ആജ്‌ഞാവചനം കേൾക്കുകയും പ്രധാനദൂതന്റെ […]











