ആണ്ടുവട്ടം ഇരുപത്തേഴാം വാരം : വെളളി ഒക്‌ടോബർ – 10 വചന വായന
ഒന്നാം വായന ജോയേൽപ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (1: 13-15, 2: 1-2) (കർത്താവിന്റെ ദിനം കാർമേഘങ്ങളുടെയും കൂരിരുട്ടിൻറെയും ദിനമാണ്) പുരോഹിതൻമാരേ, ചാക്കുടുത്തു വിലപിക്കുവിൻ. ബലിപീഠശുശ്രൂഷകരേ, വിലപിക്കുവിൻ; എൻ്റെ ദൈവത്തിൻ്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിൻ. ധാന്യ ബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ അർപ്പിക്കപ്പെടുന്നില്ല. ഉപവാസം പ്രഖ്യാപിക്കുകയും മഹാ സഭ വിളിച്ചുകൂട്ടുകയും ചെയ്യുവിൻ. ശ്രേഷ്‌ഠൻമാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കർത്താവിന്റെ ആലയത്തിൽ ഒരുമിച്ചുകൂട്ടുവിൻ; കർത്താവിനോടു പ്രാർഥിക്കുവിൻ. കർത്താവിന്റെദിനം സമീപിച്ചിരിക്കുന്നു. ആ ദിനം! ഹാ, കഷ്‌ടം! സർവശക്തനിൽനിന്നുള്ള […]











