കെ.ആർ.എൽ.സി.ബി.സി.യുടെ ബി.സി.സി. കമ്മിഷൻ പ്രതിനിധികൾ നെയ്യാറ്റിൻകര രൂപതാ സന്ദർശനം നടത്തി
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ സന്ദർശനം നടത്തി കെ.ആർ.എൽ.സി.ബി.സി. – ബി.സി.സി. കമ്മിഷൻ പ്രതിനിധികൾ. ജൂൺ 27- 28 തീയതികളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 6 രൂപതകളിൽ നിന്നായി 28 അംഗങ്ങളാണ് നെയ്യാറ്റിൻകര രൂപതയിൽ സന്ദർശനം നടത്തിയത്. ബി.സി.സി. കമ്മിഷൻ സെക്രട്ടറി ഫാ.ജോൺസൺ പുത്തൻവീട്ടിലിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. രൂപതയിലെ 11 ഫൊറോനകളിൽ നിന്നും ഓരോ ഇടവക തിരഞ്ഞെടുത്ത് രണ്ട് ബി.സി.സി.കൾ വീതം സന്ദർശിക്കുകയും ഇടവകയിൽ ലീഡേഴ്‌സ് മീറ്റിംഗിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. കവിയാകോട്, കമുകിൻകോട്, പനയക്കോട്, […]











