മാവിളക്കടവ് ഇടവകയിൽ മുത്തശ്ശന്‍ മുത്തശ്ശി ദിനാചരണം സംഘടിപ്പിച്ചു.
സുരേഷ് കുമാർ ഡി.റ്റി. മാവിളക്കടവ്: വി. ജോണ്‍ മരിയവിയാനി ഇടവകയിൽ വി. അന്ന യോവാക്കിം ദമ്പദികളുടെ തിരുനാളിനോടനുബന്ധിച്ച് മുത്തശ്ശന്‍-മുത്തശ്ശി ദിനാചരണം സംഘടിപ്പിച്ചു. ജൂലൈ 26 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. വത്സലന്‍ ജോസ് മുഖ്യകാർമികനായി. ദിവ്യബലി മദ്ധ്യേ ഇടവകയിലെ അഞ്ച് മുത്തശ്ശന്‍- മുത്തശ്ശിമാരെ ഇടവക വികാരി ഫാ. വത്സലന്‍ ജോസ് പൊന്നാട അണിയിച്ച് ആദരിച്ചു. ഡീക്കന്‍. ആന്റോ ബന്‍സിഗര്‍ മുഖ്യസന്ദേശം നല്‍കി. കുട്ടികള്‍ മുത്തശ്ശന്‍ മുത്തശ്ശിമാർക്ക് റോസാപ്പൂക്കള്‍ നൽകി സ്വീകരിക്കുകയും ചെയ്തു. സിസ്റ്റര്‍. […]











