ആണ്ടുവട്ടം മൂന്നാംവാരം ജനുവരി 30 വചനവായന
ജനുവരി 30 വെള്ളി ഒന്നാം വായന സാമുവലിന്റെ രണ്ടാം പുസ്‌തകത്തിൽനിന്ന് (നീ എന്നെ നിരസിച്ച് ഊറിയായുടെ ഭാര്യയെ സ്വന്തമാക്കി) അക്കാലത്ത്, രാജാക്കൻമാർ യുദ്‌ധത്തിനു പോകാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും തന്റെ സേവകൻമാരെയും ഇസ്രായേൽസൈന്യം മുഴുവനെയും അയച്ചു. അവർ അമ്മോന്യരെ തകർത്ത് റബ്ബാനഗരം വളഞ്ഞു. ദാവീദ് ജറുസലേമിൽ താമസിച്ചു. ഒരു ദിവസം സായാഹ്‌നത്തിൽ ദാവീദ് കിടക്കയിൽ നിന്നെഴുന്നേറ്റ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അവൾ അതീവ സുന്ദരിയായിരുന്നു. ദാവീദ് ആളയച്ച് അവൾ ആരെന്ന് അന്വേഷിച്ചു. […]











