കത്തോലിക്കാ മാധ്യമപ്രവർത്തകർ അനുരഞ്ജനം തേടുന്ന ശബ്ദങ്ങളായി മാറണമെന്ന് ലെയോ പാപ്പാ
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: കത്തോലിക്കാ മാധ്യമപ്രവർത്തകർ സമൂഹ മാധ്യമത്തിന്റെ പ്രചാരകർ എന്ന നിലയിൽ വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും ഹൃദയങ്ങളെ നിരായുധരാക്കി, ധൈര്യത്തോടെ അനുരഞ്ജനം തേടുന്ന ശബ്ദങ്ങളായി മാറണമെന്നും നന്മയുടെ വചനം വിതയ്ക്കുന്നവരായി മാറണമെന്നും ലെയോ പാപ്പാ. 2026 ജനുവരി 21 മുതൽ 23 വരെ വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസിന്റെ ദിനാഘോഷത്തോടനുബന്ധിച്ച് ലൂർദിൽ നടക്കുന്ന കത്തോലിക്കാ മാധ്യമപ്രവർത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി വഴി നൽകിയ സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. നിർമ്മിത ബുദ്ധിയുടെ സാങ്കേതിക […]











