ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി സിസ്റ്റേഴ്‍സിന് ഐക്യദാർഢ്യം പ്രഖാപിച്ച് നെയ്യാറ്റിൻകരയിൽ പ്രധിഷേധ ധർണ്ണ
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ കെ.എൽ.സി.എ. രൂപത സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 30 -ന് വൈകിട്ട് 6 മണിക്ക് നെയ്യാറ്റിൻകര ബസ്റ്റാന്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രധിഷേധ ധർണ്ണ നെയ്യാറ്റിൻകര രൂപത മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്‌ഘാടനം ചെയ്തു. ജാതി മത ഭേദമന്യേ ഐശ്വര്യ പൂർണമായ ഒരു ജീവിതം കെട്ടിപ്പടുക്കാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത് ദൈവരാജ്യം എല്ലാവർക്കും ഒരു പോലെ ആയിരിക്കണമെന്ന് […]











