അനീഷ്
ആറാട്ടുകുഴി: ആനപ്പാറ ഇടവകയുടെ ഭാഗമായ ആറാട്ടുകുഴി ക്രൈസ്റ്റ് ദി കിംഗ് സ്പിരിച്വൽ സെന്ററിന്റെ ആശീർവാദം നടന്നു. നവംബർ 22 ഞായറാഴ്ച ആനപ്പാറ ഇടവകയിൽ നിന്ന് ക്രൈസ്റ്റ് ദി കിംഗ് സ്പിരിച്വൽ സെന്ററിലേക്ക് എത്തിച്ചേർന്ന റാലിയെ തുടർന്ന് നടന്ന ആശീർവാദ കർമത്തിനും ദിവ്യബലിയ്ക്കും ഇടവക വികാരി മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ മുഖ്യകാർമികനായി. കുരിശുമല തീർത്ഥാടന കേന്ദ്രം സ്പിരിച്വൽ ആനിമേറ്റർ ഫാ. ജെറാൾഡ് വചന സന്ദേശം നൽകി. ഇടവക സഹവികാരി ഫാ. അരുണ്‍ പി. ജിത്ത് സഹകാർമികനായി.
ക്രിസ്തുവിന്റെ രാജത്വവും സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം വിശ്വാസികൾക്ക് പകർന്നു നൽകിയ ആശീർവാദ കർമത്തിൽ ഇടവക വിശ്വാസികൾ ഭക്തിപൂർവ്വം പങ്ക് ചേർന്നു.



