വി. കൊച്ചുത്രേസ്യയുടെ തിരുനാൾ ഒക്‌ടോബർ – 01 വചന വായന
ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (66 : 10 – 14c) (ഐശ്വര്യം നദിപോലെ അവളിലേക്കു ഞാൻ ഒഴുക്കും) ജറുസലേമിനെ സ്നേഹിക്കുന്ന നിങ്ങൾ അവളോടുകൂടെ ആനന്ദിച്ചുല്ലസിക്കുവിൻ. അവളെപ്രതി വിലപിക്കുന്ന നിങ്ങൾ അവളോടൊത്തു സന്തോഷിച്ചു തിമിർക്കുവിൻ. അവളുടെ സാന്ത്വനസ്തന്യം പാനം ചെയ്‌ത് തൃപ്‌തരാകുവിൻ; അവളുടെ മഹത്ത്വത്തിന്റെ സമൃദ്‌ധി നുകർന്ന് സംതൃപ്‌തിയടയുവിൻ. കർത്താവ് അരുൾചെയ്യുന്നു: ഐശ്വര്യം നദിപോലെ അവളിലേക്കു ഞാൻ ഒഴുക്കും; ജനതകളുടെ ധനം കവിഞ്ഞൊഴുകുന്ന അരുവിപോലെയും. നിന്നെ അവൾ പാലൂട്ടുകയും എളിയിൽ എടുത്തുകൊണ്ടു നടക്കുകയും മടിയിൽ ഇരുത്തി […]











