ഡിജിറ്റൽ ക്ലാസിന് ആരംഭം കുറിച്ച് ആനപ്പാറ മതബോധന സമിതി
അനീഷ് വെള്ളറട: ആനപ്പാറ വിശുദ്ധ കുരിശിന്റെ പള്ളിയിൽ മതബോധന സമിതിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ ക്ലാസ്സ് ആരംഭിച്ചു. ഫെബ്രുവരി 01 ഞായറാഴ്ച ദിവ്യബലിയ്ക്ക് ശേഷം ഡിജിറ്റൽ ക്ലാസ്സ് റൂം ഇടവക വികാരി മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. സഹവികാരി അരുൺ പി. ജിത്ത്, സിസ്റ്റർ റീന തോമസ്, മതബോധന ഹെഡ്മാസ്റ്റർ ജിനു ജി.റ്റി. എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ ഡിജിറ്റൽ രൂപത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ ക്ലാസ്സ് റൂം ക്രമീകരിച്ചിരിക്കുന്നത്. മതബോധന അധ്യാപകർ […]











