Diocese

ബോണക്കാട് കുരിശുമല തീർത്ഥാടന അവലോകന യോഗം ചേർന്നു

വിജയനാഥ് വി. ചുള്ളിമാനൂർ: കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന പ്രസിദ്ധമായ 69-മത് ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന്റെ തീർത്ഥാടന അവലോകന യോഗം ചേർന്നു. ജനുവരി 31 ഞായറാഴ്ച ഫൊറോന സെന്ററിൽ ഫൊറോന വികാരി റവ. ഡോ. ബിനു അധ്യക്ഷത വഹിച്ച യോഗം നെടുമങ്ങാട് റീജിയൻ കോഡിനേറ്റർ ജോസ് റാഫേൽ ഉദ്ഘാടനം ചെയ്തു. മാർച്ച് 25, 26, 27, 28, 29, ഏപ്രിൽ 3 (ദു:ഖവെള്ളി) എന്നീ ദിവസങ്ങളിൽ നടക്കുന്ന തീർത്ഥാടനം മനോഹരമാക്കുന്നതിന് ആവശ്യമായ ചർച്ചകൾ നടക്കുകയും വിവിധ കമ്മിറ്റികൾക്ക് രൂപം […]

Word of God

ആണ്ടുവട്ടം നാലാം വാരം ഫെബ്രുവരി 07 വചനവായന

ഫെബ്രുവരി 07 ശനി ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽനിന്ന് (നൻമയും തിൻമയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ പോരുന്ന വിവേകം ഈ ദാസനു നല്‌കിയാലും) അക്കാലത്ത്, സോളമൻ രാജാവ് ബലിയർപ്പിക്കാൻ മുഖ്യ പൂജാഗിരിയായ ഗിബയോനിലേക്കു പോയി. ആ ബലിപീഠത്തിൽ അവൻ ആയിരം ദഹനബലി അർപ്പിച്ചിട്ടുണ്ടായിരുന്നു. അവിടെ വച്ച് രാത്രി കർത്താവു സോളമന് സ്വ‌പ്നത്തിൽ പ്രത്യക്‌ഷനായി. ദൈവം അവനോട് അരുൾചെയ്തു‌: നിനക്ക് എന്തു വേണമെന്നു പറഞ്ഞുകൊള്ളുക. അവൻ പറഞ്ഞു: എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദ് വിശ്വസ്‌തതയോടും […]

Diocese

സെൽവരാജൻ പിതാവിന് ആശംസകൾ നേർന്ന് സി.ബി.സി.ഐ.

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ഡി. സെൽവരാജൻ പിതാവിന് ആശംസകൾ നേർന്ന് സി.ബി.സി.ഐ. ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കുന്ന37-മത് ജനറൽ ബോഡി യോഗത്തിൽ വച്ച്‌ പുതുതായി നിയമിതരായ ബിഷപ്പ്മാർക്ക് ആശംസകൾ നേർന്ന് ആദരിക്കുകയായിരുന്നു അപ്പൊസ്തൊലിക്ക്‌ നുൺഷ്യോ ലിയൊപോൾദോ ജിറെല്ലി. 2026 ഫെബ്രുവരി 3 മുതൽ 10 വരെ നടക്കുന്ന സിബിസിഐ യോഗത്തിന്റെ ആപ്‌തവാക്യം “വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദർശനത്തിലേക്കുള്ള സഭയുടെ സാക്ഷി” എന്നതാണു.ഇന്ത്യയിലെ 174 രൂപതകളിൽ […]

Forane

കട്ടക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പരീക്ഷ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു.

ലിനു ജോസ്‌ കട്ടക്കോട്‌: 2026 ഫെബ്രുവരി 1-നു കട്ടക്കോട് സെന്റ് ആന്റണീസ് ഫെറോന പള്ളിയിൽ വച്ച് 2 മണി മുതൽ 4.30 വരെ പരീക്ഷ ഒരുക്ക ധ്യാനം നടന്നു. പാങ്ങോട് ആശ്രമത്തിലെ ഫാ. ആന്റണി ജിസ്മോൻ ഓ.സി.ഡി. ധ്യാനത്തിന് നേതൃത്വം നൽകി. കട്ടക്കോട് ഫൊറോന വികാരി വെരി റവ. ഫാ. ജോയ് സാബു ആമുഖ സന്ദേശം നൽകി. കട്ടക്കോട് ഫറോവനയിലെ 22 പള്ളികളിൽ നിന്നായി 339 വിദ്യാർത്ഥികൾ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഈശോയുടെ ക്രൂശിത രൂപവും പേനയും […]

Word of God

ആണ്ടുവട്ടം നാലാം വാരം ഫെബ്രുവരി 06 വചനവായന

ഫെബ്രുവരി 06 വെള്ളി ഒന്നാം വായന പ്രഭാഷകന്റെ പുസ്‌തകത്തിൽനിന്ന് (അവൻ പൂർണഹ്യദയത്തോടെ സൃഷ്ടാവിനെ സ്നേഹിക്കുകയും അവിടത്തേക്ക് സ്തുതിപാടുകയും ചെയ്തു) സമാധാനബലിയിൽ വിശിഷ്‌ടമായ കൊഴുപ്പെന്നപോലെ ഇസ്രായേൽ ജനത്തിൽനിന്ന് ദാവീദ് തിരഞ്ഞെടുക്കപ്പെട്ടു. അവൻ കോലാട്ടിൻകുട്ടികളോടുകൂടെ എന്നപോലെ സിംഹങ്ങളുമായും ചെമ്മരിയാട്ടിൻകുട്ടികളോടുകൂടെ എന്ന പോലെ കരടികളുമായും കളിയാടി, അവൻ, യൗവനത്തിൽ കവിണയിൽ കല്ലുചേർത്ത് കരം ഉയർത്തിയപ്പോൾ ഗോലിയാത്തിൻ്റെ അഹങ്കാരം തകർത്തില്ലേ? ആ മല്ലനെ കൊന്ന് അവൻ ജനത്തിന്റെ അപമാനം നീക്കിയില്ലേ? അവൻ അത്യുന്നതായ കർത്താവിനോട് അപേക്ഷിച്ചു; തന്റെ ജനത്തിന്റെ ശക്തി വർധിപ്പിക്കുന്നതിനുവേണ്ടി ഒരു […]

Word of God

ആണ്ടുവട്ടം നാലാം വാരം ഫെബ്രുവരി 05 വചനവായന

ഫെബ്രുവരി 05 വ്യാഴം ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (മർത്ത്യന്റെ പാതയിൽ ഞാനും പോകുന്നു. ധീരനായിരിക്കുക പൗരുഷത്തോടെ പെരുമാറുക) മരണം അടുത്തപ്പോൾ ദാവീദ്, പുത്രൻ സോളമനെ അടുത്തു വിളിച്ച് ഇപ്രകാരം നിർദേശിച്ചു: മർത്ത്യന്റെ പാതയിൽ ഞാനും പോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക. നിൻ്റെ ദൈവമായ കർത്താവിന്റെ ശാസനങ്ങൾ നിറവേറ്റുക. മോശയുടെ നിയമത്തിൽ എഴുതിയിട്ടുള്ളപോലെ അവിടത്തെ മാർഗത്തിൽ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും പ്രമാണങ്ങളും കല്പനകളും സാക്‌ഷ്യങ്ങളും അനുസരിക്കുകയും ചെയ്യുക; നിന്റെ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും. നിന്റെ […]

Word of God

ആണ്ടുവട്ടം നാലാം വാരം ഫെബ്രുവരി 04 വചനവായന

ഫെബ്രുവരി 04 ബുധൻ ഒന്നാം വായന സാമുവലിന്റെ രണ്ടാം പുസ്തകത്തിൽനിന്ന് (തെറ്റുചെയ്ത‌ത് ഞാനല്ലേ? ഈ പാവപ്പെട്ട ജനം എന്തു ദോഷം ചെയ്തു?) അക്കാലത്ത്, ദാവീദു രാജാവ് യോവാബിനോടും സൈന്യത്തലവൻമാരോടും പറഞ്ഞു: ദാൻ മുതൽ ബേർഷെബാവരെയുള്ള ഇസ്രായേൽ ഗോത്രങ്ങളിലെ ജനത്തെ എണ്ണുക. എനിക്കു സംഖ്യ അറിയണം. യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു. സൈന്യസേവനത്തിനു പറ്റിയവർ ഇസ്രായേലിൽ എട്ടു ലക്ഷവും യൂദായിൽ അഞ്ചു ലക്‌ഷവും ഉണ്ടായിരുന്നു. ജനസംഖ്യ എടുത്തു കഴിഞ്ഞപ്പോൾ ദാവീദിനു മനസ്സാക്ഷിക്കുത്തുണ്ടായി. ദാവീദ് കർത്താവിനോടു പറഞ്ഞു: ഞാൻ കൊടുംപാപം […]

Diocese

സിബിസിഐ 37-ാമത് ജനറൽ ബോഡി യോഗം ആരംഭിച്ചു;‌ നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ പങ്കെടുക്കുന്നു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: സിബിസിഐ 37-ാമത് ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത്‌ നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ഡോ. ഡി.സെൽവരാജൻ. ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കുന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) 37-ാമത് ജനറൽ ബോഡി യോഗത്തിലാണു ബിഷപ്പ്‌ സെൽവരാജന്റെ ശ്രദ്ധേയമായ സാന്നിധ്യം. 2026 ഫെബ്രുവരി 3 മുതൽ 10 വരെ നടക്കുന്ന സിബിസിഐ യോഗത്തിന്റെ ആപ്‌തവാക്യം “വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദർശനത്തിലേക്കുള്ള സഭയുടെ സാക്ഷി” എന്നതാണു. […]

Diocese

ചരിത്ര പ്രതിഭാ പുരസ്‌കാരം നെയ്യാറ്റിൻകരയിലെ അഡ്വ. പി. ദേവദാസിന്

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: “ചരിത്ര പ്രതിഭാ” പുരസ്‌കാരം നെയ്യാറ്റിൻകര രൂപതാംഗവും രൂപതാ കോടതിയിലെ നോട്ടറിയുമായ അഡ്വ. പി.ദേവദാസിന് ലഭിച്ചു. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (KLCHA) ഏർപ്പെടുത്തിയ ചരിത്ര പ്രതിഭാ പുരസ്‌കാരവും പ്രശംസാ പത്രവും കാഷ് അവാർഡുമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2026 ഫെബ്രുവരി 1-ന് രാവിലെ 11 മണിക്ക് എറണാകുളത്തെ പാലാരിവട്ടം പി.ഒ.സി.യിൽ നടന്ന സമ്മേളനത്തിൽ വച്ച് വരാപ്പുഴ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കളത്തിപ്പറമ്പിൽ പിതാവാണ് പുരസ്ക്കാരം നൽകിയത്. പുരസ്‌കാര അർഹനായ പി. ദേവദാസ് ചരിത്രകാരനെന്നതിലുപരി ഒരു […]

Word of God

ആണ്ടുവട്ടം നാലാം വാരം ഫെബ്രുവരി 03 വചനവായന

ഫെബ്രുവരി 03 ചൊവ്വ ഒന്നാം വായന സാമുവലിന്റെ രണ്ടാം പുസ്‌തകത്തിൽനിന്ന് (എൻ്റെ മകനേ, അബ്സലോമേ. നിനക്കുപകരം ഞാൻ മരിച്ചിരുന്നെങ്കിൽ ) അക്കാലത്ത്, അബ്‌സലോം ദാവീദിന്റെ പടയാളികളുടെ ദൃഷ്ടിയിൽപ്പെട്ടു. അവൻ കോവർകഴുതപ്പുറത്ത് ഓടിച്ചുപോകുകയായിരുന്നു. അത് ഒരു വലിയ ഓക്കുമരത്തിന്റെ കീഴിലൂടെ കടന്നുപോകുമ്പോൾ അവന്റെ തലമുടി മരക്കൊമ്പിൽ കുരുങ്ങി, കോവർകഴുത ഓടിപ്പോയി. ആകാശത്തിനും ഭൂമിക്കും മധ്യേ അവൻ തൂങ്ങിനിന്നു. ഒരുവൻ അതുകണ്ടു യോവാബിനോടു പറഞ്ഞു: അബ്‌സലോം ഒരു ഓക്കുമരത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു. യോവാബ് മൂന്നു കുന്തമെടുത്ത് ഓക്കുമരത്തിൽ ജീവനോടെ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.