Parish

മാലാഖ- കുട്ടികളുടെ സംയുക്ത വാർഷികം സംഘടിപ്പിച്ചു

അനീഷ്

ആനപ്പാറ: ആനപ്പാറ ഇടവകയിൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ സംയുക്തവാർഷികം ‘മാലാഖ’ സംഘടിപ്പിച്ചു. മെയ് 22 വെള്ളിയാഴ്ച വൈകുന്നേരം ദിവ്യബലിയോട് കൂടെ ആരംഭിച്ച വാർഷിക ആഘോഷം ഇടവക വികാരി മോൺ. വിൻസെന്റ് കെ. പീറ്റർ ഉത്‌ഘാടനം ചെയ്തു.

മതബോധന ഹെഡ്മാസ്റ്റർ ജിനു ജി.റ്റി. അധ്യക്ഷത വഹിച്ച യോഗത്തിൽ നെയ്യാറ്റിൻകര രൂപത വിശ്വാസ പരിശീലന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.അരുൺ കുമാർ മുഖ്യ സന്ദേശം നൽകി. സഹവികാരി ഫാ.അരുൺ പി. ജിത്ത്, മദർ സുപ്പീരിയർ റീന തോമസ്, ഫൊറോന ആനിമേറ്റർ ജയന്തി, പി.റ്റി.എ. പ്രസിഡന്റ ജിബിൻ, ലിറ്റിൽ വേ പ്രധിനിധി അനുഗ്രഹ, അൾത്താര ബാലക പ്രതിനിധി റോഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

സമ്മേളനത്തിന് മതബോധന അസ്സി.ഹെഡ്മിസ്ട്രസ്സ് ലേഖ ബിബിൻ സ്വാഗതവും അക്കൗണ്ടന്റ് ഷിബിൻ ഫെലിക്സ് നന്ദിയും ആശംസിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നും വിവിധ മേഖലകളിൽ വിജയികളായവർക്ക് സമ്മാനവും നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.