സന്തോഷ്
നെടുമങ്ങാട്: നെടുമങ്ങാട് ഫൊറോനാതല ബൈബിൾ കലോത്സവ വിജയികളായി മൈലം മതബോധന യൂണിറ്റിന്. മെയ് 17 ഞായറാഴ്ച നടന്ന വിശ്വാസ പരിശീലന കമ്മിഷൻ വാർഷികത്തിൽ വച്ചാണ് ബൈബിൾ കലോത്സവ വിജയികൾക്ക് സമ്മാനം നൽകിയത്. വിശ്വാസ പരിശീലന കമ്മിഷന്റെ ഫെറോന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. പ്രദീപ് ആന്റോയുടെ സാനിധ്യത്തിൽ നെടുമങ്ങാട് ഫെറോന വികാരി ഫാ. ഷാജ് കുമാറാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.
ഫൊറോന ബൈബിൾ കലോത്സവത്തിന് ഒന്നാം സ്ഥലം കരസ്ഥമാക്കിയ മൈലം മതബോധന യൂണിറ്റ് പ്രധാന അധ്യാപകൻ എസ്.ആർ.സന്തോഷ് എവർറോളിഗ് ട്രോഫി ഏറ്റുവാങ്ങി. മൈലം യൂണിറ്റിലെ അധ്യാപകർ വിദ്യാർത്ഥികൾ പി.റ്റി.എ. അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
മാർച്ച് 3 ചൊവ്വാഴ്ച രാവിലെ മുതൽ നെടുമങ്ങാട് പാരീഷ് ഹാളിലാണ് രചനാമത്സരങ്ങൾ സംഘടിപ്പിച്ചത്. മത്സരങ്ങൾക്ക് ഫൊറോന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. പ്രദീപ് ആന്റോ നേതൃത്വം നൽകി. ഫൊറോനയിലെ 6 ഇടവക-ഉപഇടവകളിൽ നിന്നുമായി 250 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്.




