സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു. മെയ് 24 ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൻ മുഖ്യകാർമികനും ഇടവക വികാരി ഫാ.ജോയി സാബു വൈ, സഹവികാരി ഫാ.ഫ്രാങ്കോ അറക്കപ്പാടൻ TOR, ഇടവകാംഗം ഫാ.ഡയനീഷ്യസ് R B എന്നിവർ സഹകാർമികരായി.
രണ്ട് മാസത്തെ പരിശീലനത്തിനൊടുവിൽ ഇടവകയിലെ 15 കുരുന്നുകളാണ് യേശുവിനെ ആദ്യമായി സ്വീകരിച്ചത്. ആദ്യ കുർബാന സ്വീകരിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ദിവ്യകാരുണ്യത്തിൻ്റെ പ്രാധാന്യവും വി.ഡൊമിനിക് സാവിയോ, വി.എമിൽഡ തുടങ്ങിയവരുടെ ജീവിതകഥകളും എടുത്ത് പറഞ്ഞു കൊണ്ടുള്ള അർഥവത്തായ വചന സന്ദേശമാണ് മോൺ.ക്രിസ്തുദാസ് അച്ചൻ നൽകിയത്.
ഇടവക വികാരി ജോയി സാബു, സഹവികാരി ഫ്രാങ്കോ, മദർ സുപ്പീരിയർ സിസ്റ്റർ സോഫി തോമസ്, സിസ്റ്റർ മരിയ ഡൈനു, ഡീക്കൻ പ്രശാന്ത് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.



