സ്വന്തം ലേഖകൻ
വലിയവിള: വലിയവിള ഇടവക വികാരി ഫാ.വൽസലൻ ജോസിന്റെ 60-ാം പിറന്നാൾ ആഘോഷിച്ചു. മെയ് 20 ബുധനാഴ്ച വൈകുന്നേരം നടന്ന കൃതജ്ഞതാ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ.വൽസലൻ ജോസ് മുഖ്യകാർമികനും സഹവികാരി ഫാ.പ്രശാന്ത് സഹകാർമികനുമായി.
കഴിഞ്ഞ രണ്ടു വർഷമായി ഇടവകയുടെ ആധ്യാത്മിക-ഭൗതിക മേഖലകളെ തന്റെ തനതു ശൈലിയിൽ നയിച്ചുകൊണ്ടിരിക്കുന്ന ഇടവക വികാരിയുടെ ജന്മദിനം ഇടവക കുടുംബം ഒന്നായാണ് ആഘോഷിച്ചത്. ഇടവകയിലെ വിവിധ ശുശ്രൂഷ സമിതികൾ അച്ചന് സ്നേഹോപഹാരങ്ങൾ നൽകി അനുമോദിച്ചു.



