തപസ്സുകാലം മൂന്നാം വാരം മാർച്ച് 12 വചന വായന
മാർച്ച് 12 വ്യാഴം ഒന്നാം വായന ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (തങ്ങളുടെ ദൈവമായ കർത്താവിൻ്റെ സ്വരം ശ്രവിക്കാത്ത, ശിക്ഷണം സ്വീകരിക്കാത്ത, ഒരു ജനമാണിത്) കർത്താവ് ഇപ്രകാരം അരുളൾചെയ്യുന്നു: എന്റെ വാക്ക് അനുസരിക്കുവിൻ; ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവുമായിരിക്കും. ഞാൻ നിങ്ങളോടു കല്‌പിക്കുന്ന മാർഗത്തിലൂടെ ചരിക്കുവിൻ; നിങ്ങൾക്കു ശുഭമായിരിക്കും. അവരാകട്ടെ, അനുസരിക്കുകയോ കേൾക്കുകപോലുമോ ചെയ്തില്ല. തങ്ങളുടെ ദുഷ്ടഹൃദയത്തിൻ്റെ പ്രേരണയനുസരിച്ചു തന്നിഷ്ടം പോലെ അവർ നടന്നു; അവരുടെ നടപ്പ് മുന്നോട്ടല്ല, പിന്നോട്ടായിരുന്നു. നിങ്ങളുടെ പിതാക്കൻമാർ ഈജിപ്തിൽനിന്നു പുറപ്പെട്ട […]











