അനീഷ്
വെള്ളറട : ആനപ്പാറ വിശുദ്ധ കുരിശിന്റെ ദൈവാലയത്തിന്റെ ഭാഗമായ മണലി നിത്യസഹായമാതാ കുരിശടിയുടെ തിരുനാൾ ആഘോഷിച്ചു. ജൂൺ 27 ശനിയാഴ്ച വൈകുന്നേരം 5.00 മണിക്ക് ജപമാല, ലിറ്റിനി, നൊവേന എന്നിവയെ തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിൽ ഇടവക വികാരി മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ മുഖ്യകാർമികത്വം വഹിച്ചു.സഹവികാരി ഫാ. അരുൺ പി. ജിത്ത് സഹകാർമികനായി. ഫാ. വിപിൻ വചനസന്ദേശം നൽകി.
വിശ്വാസത്തിലും പ്രാർത്ഥനയിലും ഉറച്ചുനിൽക്കാനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം ജീവിതത്തിൽ ശക്തിയാകണമെന്നും വചനസന്ദേശത്തിൽ അച്ചൻ വിശ്വാസികളെ ഓർമിപ്പിച്ചു
ഇടവക വിശ്വാസികൾ ഭക്തിപൂർവ്വം പങ്കുചേർന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് സ്നേഹവിരുന്നോടു കൂടി സമാപനമായി.




