സ്വന്തം ലേഖകൻ
വലിയവിള: വലിയവിള ക്രിസ്തുരാജ പള്ളിയിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ജൂൺ 28 ഞായറാഴ്ച നടന്ന ദിനാചരണം ഇടവക സഹവികാരി ഫാ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥൻ അലക്സ്, ഇടവകാംഗം SI ഷാജികുമാർ എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. കുട്ടികൾ, അധ്യാപകർ, യുവജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
കെ.സി.വൈ.എം, മതബോധനം എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച ദിനാചരണത്തിന് മതബോധന പ്രധാനാധ്യാപകൻ ഷൈജു, കെ.സി.വൈ.എം. പ്രസിഡന്റ് കൂമാരി സൂര്യ, എന്നിവർ നേതൃത്വം നൽകി.




