തപസ്സുകാലം രണ്ടാം വാരം മാർച്ച് 07 വചന വായന
മാർച്ച് 07 ശനി ഒന്നാം വായന മിക്കാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (ആഴിയുടെ അഗാധങ്ങളിലേക്ക് നമ്മുടെ പാപങ്ങൾ അവിടന്ന് തൂത്തെറിയും) കാർമലിലെ വനാന്തരത്തിൽ ഏകരായിക്കഴിയുന്നവരും അങ്ങയുടെ അവകാശവുമായ അജഗണത്തെ അങ്ങയുടെ ദൺഡുകൊണ്ടു മേയിക്കണമേ! മുൻകാലങ്ങളിലെപ്പോലെ അവർ ബാഷാനിലും ഗിലയാദിലും മേയട്ടെ! നീ ഈജിപ്തിൽനിന്നു പുറത്തുവന്ന നാളുകളിലെന്നപോലെ, അദ്ഭുതകരമായ കാര്യങ്ങൾ ഞാൻ അവർക്കു കാണിച്ചു കൊടുക്കും. തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങൾ പൊറുക്കുകയും അതിക്രമങ്ങൾ ക്‌ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്? അവിടന്ന് തന്റെ […]











