പുഷ്പലത
ഉദിയൻകുളങ്ങര: സെന്റ് മേരീസ് ചർച്ച് ഉദിയൻകുളങ്ങര പള്ളിയിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ജൂൺ 28 ഞായറാഴ്ച നടന്ന ദിനാചരണത്തിന് ഇടവക വികാരി ഫാ. രതീഷ് മാർക്കോസ് നേതൃത്വം നൽകി.
മദർ സുപ്പീരിയർ അരുണാ മേരി, സിസ്റ്റർ ആദിത്യ മേരി, ബി.സി.സി കോഡിനേറ്റർ ശ്രീ തങ്കൻ, പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീമതി കല, അൽമായ സെക്രട്ടറി ശ്രീ സാബു, KLCWA പ്രസിഡന്റ് ശ്രീമതി പുഷ്പലത, വൈസ് പ്രസിഡന്റ് ശ്രീമതി അനിത പ്രിൻസ്, സെക്രട്ടറി ശ്രീമതി വെർജിൻ മേരി, ജോയിന്റ് സെക്രട്ടറി ശ്രീമതി ബീന, ട്രഷറർ ശ്രീ രാജം എന്നിവർ സന്നിഹിതരായിരുന്നു.
കെ.എൽ.സി.ഡബ്ലിയു.എ അംഗങ്ങൾ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഹരിവിരുദ്ധ സമൂഹം കെട്ടിപ്പടുക്കാൻ ഇടവക ജനങ്ങളുടെ പങ്ക് എന്തെന്ന് ഫ്ലാഷ് മോബിലൂടെ വ്യക്തമാക്കുകയും ചെയ്തു.




