സന്തോഷ്
വിഴവൂർ: വിശുദ്ധ ജെമ്മാ പള്ളിയിൽ വിശുദ്ധ ജെമ്മാ ബി.സി.സി യൂണിറ്റ് വാർഷികം സംഘടിപ്പിച്ചു. വിഴവൂർ എസ്.പി ഭവൻ ശ്രീ. സന്തോഷ്, പുഷ്പ കുമാരി ദമ്പതികളുടെ ഭവനത്തിൽ നടന്ന വാർഷികാഘോഷം ഇടവക വികാരി ഫാ. പ്രവീൺ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ലീഡർ ശ്രീ.സന്തോഷ് അധ്യക്ഷത വഹിച്ച വാർഷികത്തിൽ കട്ടയ്‌ക്കോട് ഫൊറോന ബി.സി.സി ആനിമേറ്റർ ശ്രീമതി. സിന്ധു മുഖ്യ സന്ദേശം നൽകി. ഉപദേശി അഡ്വ. ബിബിൻ രാജ്, യൂണിറ്റ് ലീഡർമാരായ ശ്രീമതി. സുനിരാജ്, ശ്രീ. ജിംനേഷനാല്‍, ശ്രീ. വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ജൂൺ 21 ന് നടന്ന പിതൃ ദിനാഘോഷത്തിന്റെ ഭാഗമായി യൂണിറ്റിലെയും ഇടവകയിലെയും എല്ലാം പിതാക്കന്മാരെയും മക്കൾ ഈ യോഗത്തിൽ ആദരിച്ചു. തുടർന്ന് എസ്.എസ്.എൽ സി, പ്ലസ് ടു, എൽ.എൽ.ബി എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ലെസ്തോറിയ ക്വിസ് സംസ്ഥാനതലത്തിൽ പങ്കാളിയും ലോഗോസ് ക്വിസ് സെൻറർ ഫാസ്റ്റ് കരസ്ഥമാക്കിയ അഭിനവിനെയും ആദരിച്ചു.
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ വർഷത്തിൽ “എളിയവർക്ക് കാവലും കരുതലും” എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് നിർധനരോഗികളായ 3 അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. തുടർന്ന് യൂണിറ്റിലെ മുഴുവൻ അംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.വാർഷിക ആഘോഷത്തിന് ശ്രീ. സജു ആർ സ്വാഗതവും ശ്രീമതി. രജനി സുനിൽ നന്ദിയും പ്രകാശിപ്പിച്ചു.




