പുഷ്പലത
ഉദിയൻകുളങ്ങര: KEAM എൻട്രൻസ് പരീക്ഷയിൽ 6 -ാം റാങ്ക് കരസ്ഥമാക്കി ഉദിയൻകുളങ്കര ഇടവകാംഗം നിമീഷ് പി രാജൻ. ഇടവകയിലെ കീബോർഡ് ആർട്ടിസ്റ്റായ നിമീഷ് പി രാജൻ തിരുവനന്തപുരം ജില്ലയിൽ പരീക്ഷയിൽ ഒന്നാമനാണ്.
സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നിമിഷ് ഗവ. ഐ ടി ഐ എ എസ് ഗ്രൂപ്പ് ഇൻസ്ട്രക്ടർ ആർ എസ് രാജന്റെയും ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വി പുഷ്പലതയുടെയും മകനാണ്. സഹോദരി: ബിഎഡ്ഫിസിക്കൽ സയൻസ് വിദ്യാർഥിനി നിമിഷ പി രാജൻ.




