ഷീജ രാജ്
പേയാട്: സെന്റ് സേവ്യേഴ്സ് പള്ളിയിൽ കെ.ആർ.എൽ.സി.സി – ബി.സി.സി പ്രതിനിധികൾ സന്ദർശനം നടത്തി. ജൂൺ 27 ശനിയാഴ്ച പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ കർമ്മല മാതാ, ക്രിസ്തുരാജ ബി.സി.സി. യൂണിറ്റുകളിലാണു സന്ദർശനം നടത്തിയത്.
ശ്രീ. ബെന്നി ജെയിംസ് (ബി.സി.സി. ആലപ്പുഴ രൂപത കോർ ടീം അംഗം, KRLCBC റിസോഴ്സ് ടീം, ആലപ്പുഴ രൂപത മതബോധന ആനിമേറ്റർ), ശ്രീമതി ജ്യോതി സോണി (കെ ആർ.എൽ.സി ബി.സി, ബി.സി.സി, കമ്മിഷൻ, അസോസിയേറ്റ് സെക്രട്ടറി) എന്നിവരാണ് സന്ദർശനം നടത്തിയത്.
ജൂൺ 28 ഞായറാഴ്ച നടന്ന ബി.സി.സി. ലീഡേഴ്‌സ്, ജനറൽബോഡി മീറ്റിംഗിൽ ഇടവക വികാരി റവ ഡോ. ജസ്റ്റിൻ ഡൊമിനിക് ഇരുവരെയും ആദരിച്ചു. വിശിഷ്ടാതിഥികൾ സന്ദർശനം നടത്തിയ ഇരു ബിസിസികളിലെയും പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു. തുടർന്ന്, എല്ലാ ശുശ്രൂഷ സമിതികളും പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ഒരു വർഷത്തെ സമിതി പ്രവർത്തനങ്ങൾ ദൃശ്യരൂപത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
കട്ടക്കോട് ഫെറോന ആനിമേറ്റർ ശ്രീമതി സിന്ധു ആശംസകൾ അർപ്പിച്ച യോഗത്തിൽ ഇടവക വികാരി സ്വാഗതവും ബിസിസി കോഡിനേറ്റർ ശ്രീ അജിത് രാജ് കൃതജ്ഞതയും അർപ്പിച്ചു.




