ഷിജിൻ
നെയ്യാറ്റിൻകര : കെ.സി.വൈ.എം നെയ്യാറ്റിൻകര ലത്തീൻ രൂപത സമിതിയുടെ നേതൃത്വത്തിൽ ആതുരാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന മന്ന പൊതിച്ചോറ് വിതരണത്തിന്റെ 32-ാം മാത് ഘട്ടം പൂർത്തിയായി. ജൂൺ 27 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെയ്യാറ്റിൻകര ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നുമായി ശേഖരിച്ച 550-ൽ അധികം പൊതിച്ചോറുകൾ വിതരണം ചെയ്തു.
പൊതിച്ചോർ വിതരണത്തിനായി പൂർണ സഹകരണവും പിന്തുണയും നൽകി വിജയിപ്പിച്ച എല്ലാ യൂണിറ്റ് പ്രസിഡൻ്റുമാർക്കും യൂണിറ്റ് ഡയറക്ടർമാർക്കും നെയ്യാറ്റിൻകര ഫൊറോന സമിതി നന്ദി അറിയിച്ചു.




