സ്വന്തം ലേഖകൻ
മൈലം: ഇറയാംകോട് മൈലം തിരുകുടുംബ പള്ളിയിൽ വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ജൂൺ 28 ഞായാറാഴ്ച ദിവ്യബലിക്ക് ശേഷം നടന്ന ദിനാചരണം ഇടവക വികാരി ഫാ. പ്രദീപ് ആന്റോ ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ പ്ലക്കാർഡ്കളുമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയും തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു. അരുവിക്കര പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ അജിത് കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി
SI സുനിൽ, HM സന്തോഷ് എസ്, Assi. HM മായമോൾ, PTA പ്രസിഡന്റ് രാജേഷ് എസ്.ആർ, സെക്രട്ടറി സീനനന്ദൻ, സിസ്റ്റർ സുബാല, സ്കൂൾ ലീഡർ ആൽബിൻ വി. സി, സ്‌നേഹ. എസ്.യു. എന്നിവർ എന്നിവർ സന്നിഹിതരായിരുന്നു.




