റെജിൻ രാജ്
അയിര: അയിര വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ “Ad Lucem – പ്രകാശത്തിലേക്ക്” ഓപ്പൺ പുസ്തകക്കൂട് പ്രവർത്തനം ആരംഭിച്ചു. ജൂൺ 28 ഞായറാഴ്ച രാവിലെ 10.30-ന് ഫാ. ല്യൂഷ്യസ് ഒ.സി.ഡി. പുസ്തകക്കൂട് ഉത്‌ഘാടനം ചെയ്തു.
മദർ സുപ്പീരിയർ സൂസൻ ആശംസ അർപ്പിച്ചു. ഇടവക വികാരി ഫാ. ഇമ്മാനുവേൽ ജോൺ ഒ.സി.ഡി. അധ്യാപകർ, കുട്ടികൾ, ഇടവക വിശ്വാസികൾ എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിന് വിശ്വാസ പരിശീലന കമ്മിഷൻ പ്രധാന അദ്ധ്യാപകൻ ശ്രീ. ഷൈജു .ആർ. സ്വാഗതം ആശംസിച്ചു.
വായനദിനാചരണത്തോടനുബന്ധിച്ച് വിശ്വാസ പരിശീലന കമ്മിഷന്റെയും വിദ്യാഭ്യാസ ശുശ്രൂഷാ സമിതിയുടെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം ഇടവക വികാരി ഫാ. ഇമ്മാനുവേൽ ജോൺ ഒ.സി.ഡി. നിർവ്വഹിച്ചു.
ഓപ്പൺ പുസ്തകക്കൂട് കുട്ടികളുടെ ബൗദ്ധികവും ആത്മീയവുമായ വളർച്ചയ്ക്ക് ഏറെ സഹായകരമാകുമെന്നും, വഴികാട്ടിയാകുമെന്നും ചടങ്ങിൽ പങ്കെടുത്തവർ പ്രത്യാശ പ്രകടിപ്പിച്ചു.




