Diocese Ministry

പുതിയ സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം രൂപതാധ്യക്ഷൻ ഡി.സെൽവരാജൻ നിർവഹിച്ചു.

സ്വന്തം ലേഖകൻ അന്തിയൂർക്കോണം: അന്തിയൂർക്കോണം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു. ലോക്കൽ മാനേജർ ഫാ.ജോസഫ് രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ്. റവ. ഡോ. സെൽവരാജൻ ഡി. ഉത്‌ഘാടനം ചെയ്തു. യോഗത്തിൽ നെയ്യാറ്റിൻകര രൂപത കോർപ്പറേറ്റ് മാനേജർ മോൺ.ഡോ.ജോണി കെ. ലോറൻസ് സ്വാഗതവും ഹെഡ്മിസ്ട്രസ് റോസ്മേരി റ്റി. നന്ദിയും ആശംസിച്ചു. രൂപത കോർപ്പറേറ്റ് അസിസ്റ്റന്റ് മാനേജർ ഫാ.രാജേഷ് കുറിച്ചിയിൽ, പനയങ്കോട് വാർഡ് മെമ്പർ കിരൺകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Diocese

തൈലപരികർമ്മ തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ ഡി. സെൽവരാജൻ നേതൃത്വം നൽകി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ തൈലപരികർമ്മ ദിവ്യബലി മാർച്ച് 30 തിങ്കളാഴ്ച നടന്നു. വൈകുന്നേരം 4 മണിക്ക് കത്തീഡ്രൽ പള്ളിയിൽ നടന്ന തിരുകർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജൻ മുഖ്യകാർമികനാവുകയും ബിഷപ്പ് എമരിത്തുസ് ഡോ.വിൻസെന്റ് സാമുവൽ വചന പ്രഘോഷണവും വികാരി ജനറൽ മോൺ ക്രിസ്തുദാസ് തോംസൺ ആമുഖസന്ദേശവും നൽകി. രോഗീലേപനം, ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നിവയ്ക്ക് ഉപയോഗിക്കുന്ന തൈലങ്ങളുടെ പരികർമ്മമാണ് നടന്നത്. ദിവ്യബലിയിൽ വികാരി ജനറൽ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ, എപ്പിസ്‌കോപ്പൽ വികാരിമാർ, ചാൻസിലർ തുടങ്ങിയവർ സഹകാർമികരായി. […]

Forane

ചിൽഡ്രൻസ് കമ്മീഷൻ ഫൊറോന വാർഷികം സംഘടിപ്പിച്ചു

വിശാഖ് വലിയവിള: വ്ളാത്താങ്കര ഫൊറോന അജപാലന ശുശ്രൂഷ ചിൽഡ്രൻസ് കമ്മീഷന്റെ നേതൃത്വത്തിൽ ലിറ്റിൽ വേ, ജീസസ് ഫ്രണ്ട്‌സ് എന്നിവയുടെ വാർഷികം സംഘടിപ്പിച്ചു. മാർച്ച് 21 ശനിയാഴ്ച രാവിലെ 9.30-ന് വലിയവിള ക്രിസ്തുരാജ പള്ളിയിൽ വൈദിക സന്യസ്ത ശുശ്രൂഷ ഫൊറോന ഡയറക്ടർ ഫാ. റെജിൻ അൽഫോൺസ് അധ്യക്ഷത വഹിച്ച വാർഷിക ആഘോഷം ഫെറോന വികാരി ഫാ. വത്സലൻ ജോസ് ഉദ്ഘാടനം ചെയ്തു. ഫൊറോനായിൽ 6 ഇടവകകളിൽ നിന്നും കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യോഗത്തിൽ ലിറ്റിൽ വേ ക്വിസ് […]

Parish

കുരിശിന്റെ വഴി പ്രാർത്ഥന നടത്തി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ കുരിശിന്റെ വഴി പ്രാർത്ഥന സംഘടിപ്പിച്ചു. മാർച്ച് 29 ഞായറാഴ് വൈകുന്നേരം 4 ന് ഇടവക വികാരി ഫാ.രാജേഷ് എസ്. കുറിച്ചിലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ പള്ളിയിൽ നിന്നാണ് ആരംഭിച്ചത്. ഇടവകയിലെ 12 ബിസിസികൾ സന്ദർശിച്ച് നടത്തിയ കുരിശിന്റെ വഴി പ്രാർത്ഥന വിശ്വാസികൾക്ക് ആത്മീയ അനുഭവമായി. 100-ലധികം വിശ്വാസികൾ പങ്കെടുത്ത കുരിശിന്റെ വഴി നേർച്ച കഞ്ഞിയോടെയാണ് സമാപിച്ചത്. ഇടവക വികാരി ഫാ. രാജേഷ് എസ് […]

Word of God

പെസഹാക്കാലം ഒന്നാം വാരം : തിങ്കൾ വചനവായന

ഏപ്രിൽ 06 തിങ്കൾ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (യേശുവിനെ ദൈവം ഉയിർപ്പിച്ചു ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്) പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തിൽ അവരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലേമിൽ വസിക്കുന്നവരേ, ഇതു മനസ്‌സിലാക്കുവിൻ; എന്റെ വാക്കുകൾ ശ്രദ്‌ധിക്കുവിൻ. ഇസ്രായേൽജനങ്ങളേ, ഈ വാക്കുകൾ കേൾക്കുവിൻ. നിങ്ങൾക്കറിയാവുന്നതുപോലെ, ദൈവം നസറായനായ യേശുവിനെ, താൻ അവൻവഴി നിങ്ങളുടെയിടയിൽ പ്രവർത്തിച്ച മഹത്തായ കാര്യങ്ങൾകൊണ്ടും തന്റെ അദ്ഭുതകൃത്യങ്ങളും അടയാളങ്ങളും കൊണ്ടും നിങ്ങൾക്കു സാക്ഷ്യപ്പെടുത്തിത്തന്നു. അവൻ ദൈവത്തിന്റെ നിശ്ചിതപദ്‌ധതിയും പൂർവജ്‌ഞാനവുമനുസരിച്ച് നിങ്ങളുടെ കൈകളിൽ ഏല്‌പിക്കപ്പെട്ടു. […]

Word of God

കർത്താവിന്റെ ഉത്ഥാനത്തിന്റെ പെസഹാ ഞായർ വചനവായന

ഒന്നാം വായന: ലോകസൃഷ്‌ടി ഉല്പത്തി പുസ്തകത്തിൽനിന്നുള്ള വായന ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുളിച്ചെയ്‌തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളിൽനിന്നു വേർതിരിച്ചു. വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി-ഒന്നാം ദിവസം. ദൈവം വീണ്ടും അരുളിച്ചെയ്‌തു; ജലമധ്യത്തിൽ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ. ദൈവം വിതാനമുണ്ടാക്കുകയും […]

Word of God

കർത്താവിന്റെ പീഡാസഹനത്തിന്റെ വെള്ളിയാഴ്ച വചനവായന

ഏപ്രിൽ 03 വെള്ളി ഒന്നാം വായന ഇസയാസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്നുള്ള വായന ദൈവമായ കർത്താവ് അരുൾചെയ്യുന്നു:എൻ്റെ ദാസനു ശ്രേയസ്സുണ്ടാവും. അവൻ അത്യുന്നതങ്ങളിലേക്ക് ഉയർത്തപ്പെടുകയും പുകഴ്ത്ത‌പ്പെടുകയും ചെയ്യും. അവനെ കണ്ടവർ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവൻ വിരൂപനായിരിക്കുന്നു. അവൻ്റെ രൂപം മനുഷ്യൻ്റെതല്ല. അവൻ അനേകജനതകളെ പരിഭ്രാന്തരാക്കും. രാജാക്കന്മാർ അവൻമൂലം നിശബ്‌ദരാകും. അവരോടു പറഞ്ഞിട്ടില്ലാത്തവ അവർ കാണും; കേട്ടിട്ടില്ലാത്തവ മനസ്സിലാക്കുകയും ചെയ്യും. നമ്മൾ കേട്ടത് ആരു വിശ്വസിച്ചു? കർത്താവിൻ കരം ആർക്കു വെളിപ്പെട്ടിട്ടുണ്ട്? തെച്ചെടിപോലെ, വരണ്ടഭൂമിയിൽ നില്ക്കുന്ന മുള പോലെ, […]

Word of God

കർത്താവിന്റെ അത്താഴത്തിന്റെ വ്യാഴാഴ്ച വചന വായന

ഏപ്രിൽ 02 വ്യാഴം ഒന്നാം വായന പുറപ്പാടിന്റെ പുസ്‌തകത്തിൽനിന്നുള്ള വായന കർത്താവ് ഈജിപ്തിൽ വച്ചു മോശയോടും അഹറോനോടും അരുളി ച്ചെയ്തു: ഈ മാസം നിങ്ങൾക്കു വർഷത്തിൻ്റെ ആദ്യമാസമായിരിക്കണം. ഇസ്രായേൽ സമൂഹത്തോടു മുഴുവൻ പറയുവിൻ: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിൻകുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിൻ കുട്ടി വീതം ഏതെങ്കിലും കുടുംബം ഒരാട്ടിൻ കുട്ടിയെമുഴുവൻ ഭക്ഷിക്കാൻമാത്രം വലുതല്ലെങ്കിൽ ആളുകളുടെ എണ്ണം നോക്കി അയൽക്കുടുംബത്തെയും പങ്കുചേർക്കട്ടെ. ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനുവേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാൻ. […]

Word of God

വിശുദ്ധവാരം : ഏപ്രിൽ 01 ബുധൻ വചന വായന

ഏപ്രിൽ 01 ബുധൻ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (എന്നെ തല്ലുന്നവരിൽനിന്ന് എൻ്റെ മുഖം ഞാൻ മറച്ചില്ല -കർത്ത്യദാസന്റെ മൂന്നാം ഗാനം) പരിക്‌ഷീണന് ആശ്വാസം നല്‌കുന്ന വാക്ക് ദൈവമായ കർത്താവ് എന്നെ ശിഷ്യനെയെന്നപോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടന്ന് എന്റെ കാതുകൾ ശിഷ്യനെയെന്ന പോലെ ഉണർത്തുന്നു. ദൈവമായ കർത്താവ് എന്റെ കാതുകൾ തുറന്നു. ഞാൻ എതിർക്കുകയോ പിൻമാറുകയോ ചെയ്തില്ല. അടിച്ചവർക്ക് പുറവും താടിമീശ പറിച്ചവർക്കു കവിളുകളും ഞാൻ കാണിച്ചുകൊടുത്തു. നിന്‌ദയിൽനിന്നും തുപ്പലിൽനിന്നും ഞാൻ മുഖം തിരിച്ചില്ല. […]

Parish

14 പള്ളികൾ സന്ദർശിച്ച് കുരിശിന്റ വഴി നടത്തി നെല്ലിമൂട് KLCWA അംഗങ്ങൾ

ശശികല ഗ്രേസിയസ് നെല്ലിമൂട്: നെല്ലിമൂട് ദിവ്യകാരുണ്യ ദൈവാലയത്തിലെ KLCWA അംഗങ്ങൾ 14 പള്ളികൾ സന്ദർശിച്ച് കുരിശിന്റവഴി പ്രാർത്ഥന നടത്തി. മാർച്ച്‌ 28 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് പ്രാരംഭ പ്രാർത്ഥനയോടെ നെല്ലിമൂട് ദിവ്യകാരുണ്യ പള്ളിയിൽ നിന്നുമാണു ആരംഭിച്ചത്‌. നിത്യസഹായമതാ മലങ്കര പള്ളി, കാഞ്ഞിരംകുളം സെന്റ് ഫ്രാൻസിസ് അസിസ്സി, വേളാങ്കണ്ണി മാതാ പള്ളി നമ്പ്യാതി, സെന്റ് ജോസഫ് പള്ളി പൂവ്വാർ, സെന്റ് ആന്ധ്രൂസ് പള്ളി കരുംകുളം, സെന്റ് നിക്കൊളസ് പള്ളി പുതിയതുറ, ലൂർദ് മാതാ ദൈവലയം ലൂർദിപുരം, സെന്റ് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.