Word of God

പെസഹകാലം രണ്ടാം വാരം ശനി വചനവായന

ഏപ്രിൽ 18 ശനി ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (പരിശുദ്ധാത്മാവു നിറഞ്ഞ ഏഴുപേരെ തിരഞ്ഞെടുത്തു. അക്കാലത്ത്, ശിഷ്യരുടെസംഖ്യ വർധിച്ചുകൊണ്ടിരുന്നു. പ്രതിദിനമുള്ള സഹായവിതരണത്തിൽ തങ്ങളുടെ വിധവകൾ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാർ ഹെബ്രായർക്കെതിരേ പിറുപിറുത്തു. അതുകൊണ്ട്, പന്ത്രണ്ടുപേർ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങൾ ദൈവവചനശുശ്രൂഷയിൽ ഉപേക്ഷ്കാണിച്ച്, ഭക്ഷണമേശകളിൽ ശുശ്രൂഷിക്കുന്നതു ശരിയല്ല. അതിനാൽ സഹോദരരേ, സുസമ്മതരും ആത്മാവും ജ്‌ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളിൽ നിന്നു കണ്ടുപിടിക്കുവിൻ. ഞങ്ങൾ അവരെ ഈ ചുമതല ഏല് പിക്കാം. ഞങ്ങൾ പ്രാർഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം. […]

Parish

“VERBUM DOMINI – Season 01” ഒരുക്ക കൂട്ടായ്മ സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ മണിവിള: മണിവിള വിശുദ്ധ സ്നാപകയോഹന്നാൻ പള്ളിയിൽ “VERBUM DOMINI – Season 01” സംഘടിപ്പിച്ചു. 2026 ഏപ്രിൽ 12 ഞായറാഴ്ച നടന്ന ഒരുക്ക കൂട്ടായ്മയ്ക്ക് ഇടവക വികാരി ഫാ.റോബിൻ, സഹവികാരി ഫാ.തോമസ് എന്നിവർ നേതൃത്വം നൽകി. വി. മത്തായിയുടെ സുവിശേഷം 40 ദിവസത്തിനുള്ളിൽ കയ്യെഴുത്ത് രൂപത്തിൽ പൂർത്തിയാക്കുന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഈസ്റ്ററിന് ശേഷമുള്ള ആദ്യ ഞായർ മുതൽ പെന്തക്കൊസ്ത തിരുനാൾ ദിനമായ മേയ് 24-ന് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്തിൽ ദൈവവചനത്തിലേക്ക് […]

Parish

ഏലിയാപുരത്ത്‌ സ്‌ഥൈര്യലേപന കൂദാശ പരികർമ്മം നടന്നു

ജോണി ഏലിയാപുരം ഏലിയാപുരം: ഏലിയാപുരം പരിശുദ്ധ കർമ്മലമാതാ പള്ളിയിൽ സ്ഥൈര്യലേപന കൂദാശ പരികർമ്മം ചെയ്തു. ഏപ്രിൽ 12 ഞായറാഴ്ച നടന്ന സ്ഥൈര്യലേപന കൂദാശ പരികർമ്മ ദിവ്യബലിക്ക്‌ നെയ്യാറ്റിൻകര ലത്തീൻ രൂപതാ അധ്യക്ഷൻ സെൽവരാജൻ പിതാവ് നേതൃത്വം നൽകി. മുകുന്ദറ ഇടവക വികാരി ഫാ.റോബിൻരാജ്, ഇടവക വികാരി ഫാ.ഷാജി ഡി സാവിയോ, ബിഷപ്പ്സ്‌ സെക്രട്ടറി ഫാ. കിരൺ എന്നിവർ സഹകാർമ്മികരായി. ഇടവക അംഗങ്ങൾ സമൂഹത്തിന് മാതൃകയായി പ്രത്യാശയോടെ ജീവിക്കുവാനും പ്രവൃത്തികൾ മറ്റുള്ളവർക്ക് പ്രചോധനമാവാനും ക്രൈസ്തവ വിശ്വാസം സംരക്ഷിച്ച് ജീവിക്കുവാനും […]

Forane

ഉപദേശിമാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ പാറശാല: പാറശാല ഫൊറോന സുവിശേഷവൽക്കരണ കമ്മിഷൻ നേതൃത്വത്തിൽ ഉപദേശിമാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ഏപ്രിൽ 12 ഞായറാഴ്ച ആറയൂർ സെന്റ് എലിസബത്ത് പള്ളിയിൽ നടന്ന സംഗമം നെയ്യാറ്റിൻകര റീജയൻ കോർഡിനേറ്റർ മോൺ. വി.പി. ജോസ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോസഫ് തയ്യിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാറശാല ഫൊറോന വികാരി ഫാ. ഡെന്നിസ് മണ്ണൂർ അനുഗ്രഹ പ്രഭാഷണവും ഉപദേശിമാരുടെ പ്രതിനിധി ജെറി തോമസ് ഉപദേശി ആശംസ അർപ്പിക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം […]

Word of God

പെസഹകാലം രണ്ടാം വാരം വെള്ളി വചനവായന

ഏപ്രിൽ 17 വെള്ളി ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (അവരാകട്ടെ, യേശുവിൻ്റെ നാമത്തെപ്രതി അപമാനം സഹിക്കാൻ യോഗ്യത ലഭിച്ചതിൽ സന്തോഷിച്ചു) അക്കാലത്ത്, നിയമോപദേഷ്‌ടാവും സകലർക്കും ആദരണീയനുമായ ഗമാലിയേൽ എന്ന ഫരിസേയൻ സംഘത്തിൽ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താൻ ആവശ്യപ്പെട്ടു. അനന്തരം അവൻ പറഞ്ഞു: ഇസ്രായേൽജനങ്ങളേ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്നു തീരുമാനിക്കുന്നത് സുക്ഷിച്ചുവേണം. കുറെനാളുകൾക്കു മുമ്പ്, താൻ ഒരു വലിയവനാണെന്ന ഭാവത്തിൽ തെവുദാസ് രംഗപ്രവേശം ചെയ്തു . ഏകദേശം നാനൂറു പേർ അവന്റെ കൂടെച്ചേർന്നു. എന്നാൽ, അവൻ വധിക്കപ്പെടുകയും […]

Word of God

പെസഹകാലം രണ്ടാം വാരം വ്യാഴം വചനവായന

ഏപ്രിൽ 16 വ്യാഴം ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (തന്നെ അനുസരിക്കുന്നവർക്ക് ദൈവം പ്രദാനം ചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷിയാണ്) അക്കാലത്ത്, ദേവാലായാധികാരികൾ അപ്പസ്തോലന്മാരെ കൊണ്ടുവന്ന് സംഘത്തിന്റെ മുമ്പിൽ നിർത്തി. പ്രധാന പുരോഹിതൻ അവരോടു പറഞ്ഞു: ഈ നാമത്തിൽ പഠിപ്പിക്കരുതെന്ന് എന്ന് ഞങ്ങൾ കർശനമായി കല്‌പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങൾ നിങ്ങളുടെ പ്രബോധനംകൊണ്ട് ജറുസലേം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേൽ ആരോപിക്കാൻ നിങ്ങൾ ഉദ്യമിക്കുകയും ചെയ്യുന്നു. പത്രോസും അപ്പസ് തോലൻമാരും പ്രതിവചിച്ചു: മനുഷ്യരെക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്. നിങ്ങൾ […]

Parish

കട്ടയ്ക്കോട് ഇടവകയിൽ വി എഫ് എഫ് ന് തുടക്കമായി

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ വി എഫ് എഫ് ആരംഭിച്ചു. ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഇടവക വികാരി ഫാ ജോയി സാബു വൈ. പതാക ഉയർത്തി ആരംഭം കുറിച്ചു. വിശ്വാസ ജീവിത പരിശീലന പ്രധാനധ്യാപകൻ സുരേഷ് അധ്യക്ഷനായിരുന്ന സമ്മേളനം ഇടവക വികാരി ഫാ. ജോയി സാബു ഉത്‌ഘാടനം ചെയ്തു. ഇടവക സഹവികാരി ഫാ ഫ്രാങ്കോ അറക്കപ്പാടൻ, മദർ സുപ്പീരിയർ സിസ്റ്റർ സോഫി, ബ്രദർ പ്രശാന്ത്, […]

Diocese

സിവിൽ സർവീസ് വിജയികൾക്ക് അനുമോദനം നൽകി നെയ്യാറ്റിൻകര രൂപത

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ നിന്നും സിവിൽ സർവീസ് വിജയികളായ ശ്രീജയ്‌ക്കും, നിധിൻ ആർ.എച്ചിനും നെയ്യാറ്റിൻകര രൂപത അനുമോദനം നൽകി. ഏപ്രിൽ 11 ശനിയാഴ്ച 3 മണിമുതൽ നടന്ന അനുമോദന സമ്മേളനം നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ഡി.സെൽവരാജൻ ഉത്‌ഘാടനം ചെയ്തു. വിജയികളുടെ നിശ്ചയദാർഡ്യവും ലക്ഷ്യബോധ്യവുമാണ് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കാൻ സഹായകമായതെന്ന് ഉദഘാടനസന്ദേശത്തിൽ പിതാവ് പറഞ്ഞു. തുടർന്നുള്ള പ്രവർത്തന മണ്ഡലങ്ങളിൽ അവർക്ക്‌ ദരിദ്രരോട് പക്ഷം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ബിഷപ്പ് […]

Word of God

പെസഹകാലം രണ്ടാം വാരം ബുധൻ വചനവായന

ഏപ്രിൽ 15 ബുധൻ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (ഇതാ നിങ്ങൾ കാരാഗ്യഹത്തിലടച്ച മനുഷ്യർ ദേവാലയത്തിൽനിന്നുകൊണ്ടു ജനങ്ങളെ പഠിപ്പിക്കുന്നു) അക്കാലത്ത്, പ്രധാനപുരോഹിതനും അവനോടു ചേർന്നു നിന്നിരുന്ന സദുക്കായവിഭാഗവും അസൂയ നിറഞ്ഞ് അപ്പസ്തോലൻമാരെ പിടിച്ചു ബന്‌ധിച്ച് പൊതുകാരാഗൃഹത്തിലടച്ചു. രാത്രി കർത്താവിന്റെ ദൂതൻ കാരാഗ്യഹവാതിലുകൾ തുറന്ന് അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു: നിങ്ങൾ ദേവാലയത്തിൽ ചെന്ന് എല്ലാ ജനങ്ങളോടും നവജീവൻെറ ഈ വചനം പ്രസംഗിക്കുവിൻ. അവർ ഇതുകേട്ട് പ്രഭാതമായപ്പോൾ ദേവാലയത്തിൽ പ്രവേശിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. പ്രധാനപുരോഹിതനും അനുചരൻമാരും ഒന്നിച്ചുകൂടി ന്യായാധിപസംഘത്തെയും ഇസ്രായേലിലെ […]

Word of God

പെസഹകാലം രണ്ടാം വാരം ചൊവ്വ വചനവായന

ഏപ്രിൽ 14 ചൊവ്വ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (വിശ്വാസികളുടെ സമൂഹം ഒരു ഹ്യദയവും ഒരാത്മാവുമായിരുന്നു) വിശ്വാസികളുടെ സമൂഹം ഒരു ഹ്യദയവും ഒരാത്മാവുമായിരുന്നു. ആരും തങ്ങളുടെ വസ്‌തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു. അപ്പസ്തോലൻമാർ, കർത്താവായ യേശുവിന്റെ ഉത്‌ഥാനത്തിന് വലിയ ശക്തിയോടെ സാക്ഷ്യം നല്കി. അവരെല്ലാവരുടെയും മേൽ കൃപാവരം സമ്യദ്ധമായി ഉണ്ടായിരുന്നു. അവരുടെയിടയിൽ ദാരിദ്ര്യമനുഭവിക്കുന്നവർ ആരുമുണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്തോലൻമാരുടെ കാല്ക്കലർപ്പിച്ചു. അത് ഓരോരുത്തർക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു. […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.