പെസഹകാലം രണ്ടാം വാരം തിങ്കൾ വചനവായന
ഏപ്രിൽ 13 തിങ്കൾ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (പ്രാർഥന കഴിഞ്ഞപ്പോൾ അവർ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ പൂരിതരായി ദൈവവചനം ധൈര്യപൂർവം പ്രസംഗിച്ചു. അക്കാലത്ത്, മോചിതരായ അവർ സ്വസമൂഹത്തിലെത്തി പുരോഹിതപ്രമുഖൻമാരും ജനപ്രമാണികളും പറഞ്ഞകാര്യങ്ങൾ അവരെ അറിയിച്ചു. അതുകേട്ടപ്പോൾ അവർ ഏക മനസ്സോടെ ഉച്ചത്തിൽ ദൈവത്തോടപേക്‌ഷിച്ചു: നാഥാ, ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും അവയിലുള്ള സകലത്തിന്റെയും സ്രഷ്‌ടാവേ, ഞങ്ങളുടെ പിതാവും അവിടത്തെ ദാസനുമായ ദാവീദിന്റെ അധരത്തിലൂടെ പരിശുദ്‌ധാത്‌മാവു മുഖേന അവിടന്ന് ഇപ്രകാരം അരുൾചെയ്‌തിട്ടുണ്ടല്ലോ: വിജാതീയർ രോഷാകുലരായതെന്തിന്? ജനങ്ങൾ […]











