Forane

ദൈവവിളി കമ്മിഷൻ ഫൊറോന വാർഷികം സംഘടിപ്പിച്ചു

സജികുമാർ പാറശ്ശാല: പാറശ്ശാല ഫെറോനയിൽ ദൈവവിളി കമ്മിഷന്റെ നേതൃത്വത്തിൽ ഫൊറോന വാർഷികം സംഘടിപ്പിച്ചു. മാർച്ച് 21 ശനിയാഴ്ച പരിശുദ്ധ കർമ്മല മാതാ പള്ളിയിൽ നടന്ന വാർഷികം വൈദിക-സന്യസ്ത ശുശ്രൂഷ രൂപത ഡയറക്ടർ ഫാ. അനിൽകുമാർ എസ്.എം. ഉത്‌ഘാടനം ചെയ്തു. ഫൊറോന വികാരി ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ദൈവവിളി കമ്മിഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. വിവിൻ അനുഗ്രഹപ്രഭാഷണം നടത്തി. ഫൊറോന വൈദിക സമിതി സെക്രട്ടറി ഫാ.ജോബിൻ പോൾ, സിസ്റ്റർ ക്രിസ്റ്റിറ്റ, ദൈവവിളി കമ്മിഷൻ പ്രമോട്ടർമാരുടെ പ്രതിനിധി […]

Diocese

സർക്കാർ ഉത്തരവിൽ നന്ദി അറിയിച്ച് നെയ്യാറ്റിൻകര രൂപത പ്രതിനിധികൾ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കേരള ലത്തീൻ കത്തോലിക്കക്കാർക്ക് ആശ്വാസമായ സർക്കാർ ഉത്തരവിൽ നന്ദി അർപ്പിച്ച് നെയ്യാറ്റിൻകര രൂപത. ഫാ.അനിൽകുമാർ, ഫാ.റോബർട്ട് വിൻസെന്റ്, മാനന്തവാടി പരിശുദ്ധ സ്വർഗ്ഗാരോപിത മാതാ പള്ളി വികാരി ഫാ.ജെയ്മോൻ എന്നിവർ പിന്നോക്ക വിഭാഗ വികസനവകുപ്പ് മന്ത്രി ബഹു. ഒ.ആർ. കേളുവിനെ കണ്ട് രൂപതയുടെ നന്ദി അറിയിക്കുകയായിരുന്നു. 1947 എന്ന കാലഗണന ലത്തീൻ കത്തോലിക്ക ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കുന്നത് സംബന്ധിച്ച് ലത്തീൻ കത്തോലിക്കർ അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വർഷങ്ങളായി രൂപതാ […]

Diocese

ബോണക്കാട്ടിലെ നരനായാട്ട് വിസ്മരിക്കാനാകുമോ?

സ്വന്തം ലേഖകൻ വീണ്ടുമൊരു തീർത്ഥാടന കാലത്തിനായി ബോണക്കാട് ഇന്നുണരുകയാണ്.നാല്പത് നോമ്പാചരണത്തെ സാർത്ഥകമാക്കി ബോണക്കാട്‌ കുരിശുമലചവുട്ടി യേശുവിൻ്റെ കാൽവരിയാത്രയെ ധ്യാനിച്ച് സായൂജ്യമടഞ്ഞിരുന്ന ഭക്തലക്ഷങ്ങളെ നിരാശരാക്കി കൊണ്ടാണ് 2017 ൽ കുരിശുമലയിൽ ഉണ്ടായിരുന്ന കുരിശിനെ വർഗീയ വാദികൾ തകർത്തത്. ഈ സംഭവത്തിൽ വിശ്വാസീ സമൂഹത്തിന് പിന്തുണയും ആശ്വാസവും സുരക്ഷയും നല്കേണ്ട അന്നത്തെ സർക്കാരിൽ നിന്ന് വർഗീയ വാദികളുടെ പക്ഷം ചേരുന്ന നിലപാടാണ് നാം കണ്ടത്.2018 ജനുവരിയിൽ സമാനതകളില്ലാത്ത പോലീസ് നരനായാട്ട് വിശ്വാസികൾക്ക് മേൽ ഉണ്ടായി. വനം വകുപ്പും പോലീസ് വകുപ്പും […]

Word of God

തപസ്സുകാലം : അഞ്ചാം വാരം മാർച്ച് 27 വചനവായന

മാർച്ച് 27 വെള്ളി ഒന്നാം വായന ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (വീരയോദ്ധാവിനോപ്പോലെ കർത്താവ് എൻ്റെ പക്ഷത്തുണ്ട്) പലരും അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു: സർവത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക, നമുക്ക് അവനെതിരേ കുറ്റാരോപണം നടത്താം. എന്റെ കൂട്ടുകാരായിരുന്നവർ ഞാൻ വീഴുന്നതുകാണാൻ കാത്തിരിക്കുകയാണ്. അവനു വഴിതെറ്റിയേക്കാം. അപ്പോൾ നമുക്ക് അവന്റെമേൽ വിജയം നേടാം; പ്രതികാരം നടത്തുകയും ചെയ്യാം. എന്നാൽ വീരയോദ്ധാവിനെപ്പോലെ കർത്താവ് എൻ്റെ പക്‌ഷത്തുണ്ട്. അതിനാൽ എന്റെ പീഡകർക്കു കാലിടറും. അവർ എന്റെമേൽ വിജയം വരിക്കുകയില്ല. വിജയിക്കാതെവരുമ്പോൾ അവർ […]

Word of God

തപസ്സുകാലം : അഞ്ചാം വാരം മാർച്ച് 26 വചനവായന

മാർച്ച് 26 വ്യാഴം ഒന്നാം വായന ഉൽപത്തിപുസ്തകത്തിൽനിന്ന് (നീ അനവധി ജനതകൾക്കു പിതാവായിരിക്കും) അക്കാലത്ത്, അബ്രാം ദൈവത്തിൻ്റെ മുൻപിൽ സാഷ്ടാംഗം പ്രണമിച്ചു. ദൈവം അവനോട് അരുൾചെയ്തു‌: ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകൾക്കു പിതാവായിരിക്കും. ഇനിമേൽ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാൻ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നിൽ നിന്ന് ജനതകൾ പുറപ്പെടും.രാജാക്കൻമാരും നിന്നിൽനിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കു ശേഷം നിൻെറ സന്തതികളും […]

Word of God

മംഗളവാർത്താതിരുനാൾ മാർച്ച് 25 വചനവായന

മാർച്ച് 25 ബുധൻ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (യുവതി ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും) അക്കാലത്ത് കർത്താവ് ആഹാസിനോട് അരുൾ ചെയ്തു: നിന്റെ ദൈവമായ കർത്താവിൽനിന്ന് ഒരടയാളം ആവശ്യപ്പെടുക; അത് പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ. ആഹാസ് പ്രതിവചിച്ചു: ഞാൻ അത് ആവശ്യപ്പെടുകയോ കർത്താവിനെ പരീക്ഷിക്കുകയോ ഇല്ല. അപ്പോൾ ഏശയ്യാ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്‌ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ, എന്റെ ദൈവത്തിന്റെ ക്‌ഷമ പരീക്‌ഷിക്കുന്നത്? അതിനാൽ, കർത്താവുതന്നെ നിനക്ക് അടയാളംതരും. യുവതി […]

Parish

14 പള്ളികൾ സന്ദർശിച്ച് കുരിശിന്റെ വഴി നടത്തി സെന്റ് ജൂഡ് ഇടവക.

നിത്യ എസ് പെരുകാവ്: സെന്റ് ജൂഡ് ഇടവക വിശ്വാസികൾ 14 പള്ളികൾ സന്ദർശിച്ച് കുരിശിന്റെ വഴി പ്രാർത്ഥന നടത്തി. മാർച്ച് 20 വെള്ളിയാഴ്ച രാവിലെ 7.15 ന് ദിവ്യബലിയെ തുടർന്നാണു കുരിശിന്റെ വഴിയാത്ര ആരംഭിച്ചത്‌. സെമിനാരി പ്രീഫെക്ട്‌ ഫാ. ജിനോ ദിവ്യബലിക്ക് മുഖ്യ കാർമികത്വം വഹിച്ചു. സെന്റ് ജൂഡ് പള്ളിയിൽ നിന്ന് പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച കുരിശിന്റെ വഴി ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി, കമുകിൻകോട് സെന്റ് ആന്റണീസ് പള്ളി, പുതിയ തുറ സെന്റ് നിക്കോളാസ് പള്ളി, […]

Parish

കാൽവരിയാത്ര അനുസ്മരണം നടത്തി കട്ടയ്ക്കോട് KLCWA യൂണിറ്റ്

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെന്റ് ആന്റെണീസ് ഫൊറോന പള്ളിയിലെ KLCWA യുടെ നേതൃത്വത്തിൽ “കാൽവരി യാത്ര” എന്ന പേരിൽ കുരിശിന്റെ വഴി സംഘടിപ്പിച്ചു. മാർച്ച് 21 ശനിയാഴ്ച രാവിലെ 7 മണിക്ക് കട്ടയ്ക്കോട് പള്ളിയിൽ നിന്നും ആരംഭിച്ച യാത്രയിൽ 14 പള്ളികൾ സന്ദർശിച്ചു. കാട്ടാക്കട, ആമച്ചൽ, ചെമ്പൂര്, കിളിയൂർ, ഉണ്ടൻകോട്, നെടുവാൻവിള, പാറശാല, കുഴിത്തുറ കത്തീഡ്രൽ, വെട്ടുമണി പള്ളി, നട്ടാലം, സ്വാമിയാർ മഠം, മുട്ടിടിച്ചാൻ പാറ, കാഞ്ഞിരംകുളം, ബാലരാമപുരം എന്നീ പള്ളികളിലാണ് കുരിശിന്റെ […]

Diocese

അഭിവന്ദ്യ സെൽവരാജൻ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാർഷികം മാർച്ച് 25-ന്

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ രണ്ടാമത്തെ മെത്രാൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാർഷികാഘോഷം മാർച്ച് 25 ന് നടക്കും. “അനുകമ്പയോടെ ശുശ്രുഷിക്കാൻ” എന്ന ആപ്തവാക്യവുമായ് നെയ്യാറ്റിൻകര രൂപതയുടെ ഇടയനായി 2025 മാർച്ച് 25-നാണ് മെത്രാഭിഷേകകർമ്മം നടന്നത്. മാർച്ച് 25 ബുധനാഴ്ച കത്തീഡ്രൽ പള്ളിയിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ് മുഖ്യകാർമികനാകും. ബിഷപ്പ് എമെരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവും മോൺസിഞ്ഞോർമാരും ഫൊറോനാ വികാരിമാരും സഹകാർമ്മികരാവും. […]

Parish

നാമഹേതുക തിരുനാൾ ആഘോഷിച്ചു

സ്വന്തം ലേഖകൻ വട്ടപ്പാറ: വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി ഇടവക വികാരി മോൺ. ജോസ് റാഫേലിന്റെ നാമഹേതുക തിരുനാൾ ആഘോഷിച്ചു. മാർച്ച് 19 വ്യാഴാഴ്ച രാവിലെ നടന്ന ദിവ്യബലിയ്ക്ക് മോൺ. ജോസ് റാഫേൽ മുഖ്യകാർമികനായി, ഫാ.ജോബിൻ സെൽവിസ്റ്റർ സഹകാർമികനായിരുന്നു. ദിവ്യബലിക്ക് ശേഷം കേക്ക് മുറിച്ച് ഇടവക ജനങ്ങളോടൊപ്പം സ്നേഹം പങ്കുവച്ചാണ് നാമഹേതുക തിരുനാൾ ആഘോഷിച്ചത്. ഇടവക ജനങ്ങൾ ഒന്നടങ്കം ആശംസകൾ നേർന്നു. ആഘോഷങ്ങൾക്ക് ഇടവക പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകി.

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.