ശശികുമാർ
നെയ്യാറ്റിൻകര: കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോർപറേഷൻ്റെ സംസ്ഥാനതല പദ്ധതിയായ സമഗ്ര 2026 സംഘടിപ്പിച്ചു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോർപറേഷൻ നെയ്യാറ്റിൻകര ബ്രാഞ്ചിൽ ജൂലൈ 23 വ്യാഴാഴ്ച നെയ്യാറ്റിൻകര ബ്രാഞ്ച് മാനേജർ ശ്രീമതി അനിലയുടെ അദ്ധ്യക്ഷതയിൽ പൊതു സമ്മേളനം നടന്നു. നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് അനുവദിച്ച 2 കോടി രൂപയുടെ ചെക്ക് മാനേജറിൽ നിന്നും NIDS ഡയറക്ടർ ഏറ്റ് വാങ്ങി.



