സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വലിയവിള ക്രിസ്തുരാജ ഇടവക അംഗം ബ്രദർ ആന്റോ ബെൻസിഗർ ഡീക്കൻ പട്ടം സ്വീകരിച്ചു. ജൂലൈ 18 ശനിയാഴ്ച വൈകുന്നേരം ബിഷപ്പ് എമരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ സാനിധ്യത്തിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവിൽ നിന്നുമാണു ഡീക്കൻ പട്ടം സ്വീകരിച്ചത്.
വലിയവിള ക്രിസ്തുരാജ ഇടവകയിലെ ശ്രീ. ബെൻസിഗർ – അമല ദമ്പതികളുടെ മകനായി 1997 ഫെബ്രുവരി 26 ന് ബ്രദർ ആന്റോ ബെൻസിഗർ ജനിച്ചു. ബിനോ ബെൻസിഗർ സഹോദരനാണ്
2015 മെയ് 31 ന് പേയാട് വി.ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരിയിൽ വൈദീക പഠനം ആരംഭിച്ചു. തുടർന്ന് 2019-2021 കലഘട്ടത്തിൽ പൂനൈ പേപ്പൽ സെമിനാരിയിൽ നിന്നും തത്വശാസ്ത്രപഠനവും 2022-2026 കാലഘട്ടത്തിൽ സ്പെയിനിലെ വിധാൻസഭ സെമിനാരിയിൽ ദൈവശാസ്ത്രപഠനവും പൂർത്തിയാക്കി
രൂപതയിൽ നിന്നും ഇടവകയിൽ നിന്നും നിരവധി വൈദികരും സന്യസ്തരും അൽമായ വിശ്വാസികളും ബ്രദർ ആന്റോ ബെൻസിഗറിന്റെ ഡീക്കൻ പട്ടം സ്വീകരണത്തിൽ പങ്കുചേർന്നു




