വിശുദ്ധവാരം മാർച്ച് 31 വചനവായന
മാർച്ച് 31 ചൊവ്വ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (എൻ്റെ രക്ഷ ലോകാതിർത്തിവരെ എത്തുന്നതിന് ഞാൻനിന്നെ ലോകത്തിന്റെ പ്രകാശമായി നൽകും ) തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേൾക്കുവിൻ: ഗർഭത്തിൽത്തന്നെ എന്നെ കർത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തിൽവച്ചുതന്നെ അവിടന്ന് എന്നെ നാമകരണം ചെയ്തു. എന്റെ നാവിനെ അവിടന്ന് മൂർച്ചയുള്ള വാളുപോലെയാക്കി. തൻ്റെ കൈയുടെ നിഴലിൽ അവിടന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്രമാക്കി, തൻ്റെ ആവനാഴിയിൽ അവിടന്ന് ഒളിച്ചുവച്ചു. ‘ഇസ്രായേലേ, നീ എന്റെ ദാസനാണ്, നിന്നിൽ […]











