സ്വന്തം ലേഖകൻ
മരിയാപുരം: മരിയാപുരം ഇടവകയിൽ KCYM യൂണിറ്റിന്റെ നേതൃത്വത്തിൽ ഫാ. ബെന്ഡിക്ട് കണ്ണാടാൻ മെമ്മോറിയൽ ചാരിറ്റി പെൻഷൻ പദ്ധതി ആരംഭിച്ചു. പെൻഷൻ പദ്ധതി ബിഷപ്പ് എമരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് ഉദ്ഘാടനം ചെയ്തു.
മരിയാപുരം ദൈവാലയത്തിന്റ ശിൽപ്പിയും ഇടവക വികാരിയുമായിരുന്ന ഫാ. ബെന്ഡിക്ട് കണ്ണാടാൻ SAC യുടെ സ്മരണാർത്ഥം ഇടവകയിലെ നിർധനരായ ആളുകൾക്ക് മാസം തോറും നിശ്ചിത തുക ഒരു വർഷ കാലയളവിൽ സഹായധനമായി നൽകുക എന്നതാണ് പെൻഷൻ പദ്ധതികൊണ്ട് അർഥമാക്കുന്നത്.




