Forane

കട്ടക്കോട് ഫൊറോനയിൽ വിജയോത്സവ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കട്ടക്കോട്: കട്ടക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിജയോത്സവ് സംഘടിപ്പിച്ചു. ജൂലൈ 19 ഞായറാഴ്ച ഈഴക്കോട് വി. ലിയോപോൾഡ് പള്ളിയിൽ നടന്ന വിജയോത്സവ് കാട്ടാക്കട MLA M.R. ബൈജു ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസശുശ്രൂഷ സമിതി കോ ഓർഡിനേറ്റർ ഫാ.അനുജോ ജോർജ് അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ കട്ടക്കോട് ഫൊറോന വികാരി ഫാ.ജോയി സാബു വൈ. മുഖ്യസന്ദേശവും ഫാ. ജസ്റ്റിൻ ഡൊമിനിക് അനുഗ്രഹപ്രഭാഷണവും നടത്തി. ഈഴക്കോട് ഇടവക വികാരി ഫാ. പ്രവീൺ, മുൻ ആനിമേറ്റർ ലിനുജോസ്, വിദ്യാർത്ഥി പ്രതിനിധി ആർദ്ര J.R. എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഫൊറോനയിലെ 92 വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. സമ്മേളനത്തിന് വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ജോയി T. സ്വാഗതവും ആനിമേറ്റർ സൗമ്യ N.S. നന്ദിയും ആശംസിച്ചു.

വിജയോത്സവത്തിനോടനുബന്ധിച്ചു നടന്ന മോട്ടിവേഷൻ ക്ലാസിന് തിരുവനന്തപുരം HRDC ഡയറക്ടർ Noble Miller J.A. നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.