സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്‌മെൻ്റ് സൊസൈറ്റിയും ഹാബിറ്റാറ്റും (South Kerala Habitat for Humanity) സംയുക്തമായാണ് ഭവനനിർമ്മാണ പലിശരഹിത വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. ഈ സാമ്പത്തികവർഷം രൂപതയിൽ 15 ഭവനങ്ങൾ നിർമ്മിക്കുന്നതിന് 2 ലക്ഷം രൂപ വീതമാണ് വായ്‌പ നൽകുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭവനനിർമ്മാണത്തിനായി താങ്ങാവുന്ന സാമ്പത്തികം ലക്ഷ്യമാക്കി സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷകൾ ആഗസ്റ്റ് 5-ന് മുമ്പ് NIDS കേന്ദ്ര ഓഫീസിൽ എത്തിക്കേണ്ടതാണ്.
നിബന്ധനകൾ
- കുറഞ്ഞത് 5 സെൻ്റ് സ്ഥലം ഉണ്ടായിരിക്കണം
- ഭവനത്തിന്റെ വിസ്‌തീർണ്ണം 750sq.ft -ൽ കൂടരുത്
- അസ്സൽ പ്രമാണവും അനുബന്ധ രേഖകളും NIDS കേന്ദ്ര ഓഫീസിൽ ആവശ്യപ്പെടുന്ന മുറയ്ക്ക് നിശ്ചിത സമയത്തിനകം എത്തിക്കേണ്ടതാണ്
- 100 മാസഗഡുക്കളായി 2,000/- രൂപ വച്ച് വായ്‌പാതിരിച്ചടവ് നടത്തേണ്ടതാണ്
- വായ്പാ തിരിച്ചടവിൽ മുടക്കം വന്നാൽ 10% പിഴപ്പലിശ ഈടാക്കുന്നതാണ്
- യൂണിറ്റ് തെരഞ്ഞെടുത്ത് നൽകുന്ന അപേക്ഷയോടൊപ്പം ഗുണഭോക്താക്കളുടെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന വ്യക്തിഗത അപേക്ഷയും നൽകേണ്ടതാണ്.
- NIDS, HABITAT നേരിട്ട് സന്ദർശിച്ച് വിലയിരുത്തിയായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.
- NIDS കേന്ദ്ര ഓഫീസിൽ വായ്‌പാ കുടിശ്ശിഖയുള്ള യൂണിറ്റുകളെ ഈ പദ്ധതിയിൽ പരിഗണിക്കുന്നതല്ല.
- ക്രഡിറ്റ് യൂണിയൻ/SHG കളിൽ അംഗങ്ങളായി ആറുമാസം പൂർത്തിയായിരിക്കണം



