Forane

ഡെവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിന് സമാപനമായി

സ്വന്തം ലേഖകൻ കട്ടക്കോട്: കട്ടക്കോട് ഫെറോനയിൽ നടന്ന് വന്ന ഡെവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഒരു വർഷത്തെ പരിശീലന പരിപാടിയ്ക്ക് സമാപനമായി. മെയ് 9 ശനിയാഴ്ച കൊല്ലോട് സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ട്രെയിനിങ്ങിന്റെ ഫൈനൽ സെക്ഷനും സമാപന സമ്മേളനവും നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ ഉദ്ഘാടനം ചെയ്തു. കട്ടക്കോട് ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ കോഡിനേറ്റർ ഫാ. ജസ്റ്റിൻ ഡോമിനിക് അധ്യക്ഷത വഹിച്ച യോഗത്തിൽ ലയോള ടീം മാസ്റ്റർ ട്രെയിനർ ശ്രീ.ജോബി എ.പി., […]

Parish

മാതൃദിനം ആഘോഷിച്ച് പേയാട് ഇടവക

ഷീജ രാജ് പേയാട്: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ KLCWA അംഗങ്ങളുടെ നേതൃത്വത്തിൽ മാതൃദിനം ആചരിച്ചു. മെയ് 10 ഞായറാഴ്ച ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക്ക്‌ മുഖ്യകാർമികനായി. അമ്മമാർ ദൈവസ്നേഹത്തിന്റെ വാഹകരാകണമെന്ന് അച്ചൻ ആമുഖ സന്ദേശത്തിൽ പറഞ്ഞു. ദിവ്യബലിയെ തുടർന്ന് ഇടവകയിലെ അമ്മമാർക്കായി ചിത്രരചന, കവിത രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ദിനാചരണത്തിന്റെ ഭാഗമായി മതബോധന വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണം നൽകുകയും ചെയ്തു.

Parish

മാതൃദിനം ആചരിച്ച് മാതാനഗർ ഇടവക

ഷൈനി മാതാനഗർ: നെയ്യാറ്റിൻകര രൂപതയിൽ മാതാനഗർ പരിശുദ്ധ വേളാങ്കണ്ണി മാതാ പള്ളിയിൽ മാതൃദിനം ആചരിച്ചു. മെയ് 10 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ ജോയി സാബു വൈ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഇടവകയിലെ 70 വയസ്സിന് മുകളിൽ പ്രായമുള്ള 4 അമ്മമാരെ സന്ദർശിച്ച് പ്രാർത്ഥിക്കുകയും അവർക്കൊപ്പം സമയം ചെലവഴിക്കുകയും സ്നേഹസമ്മാനമായി വസ്ത്രവും നൽകികൊണ്ടാണ് മാതൃദിനാചരണം നടത്തിയത്. ഇടവകയിലെ KLCWA, കുടുംബ പ്രേഷിത ശുശ്രൂഷ സമിതി, സാമൂഹിക ശുശ്രൂഷ സമിതി എന്നെ സമിതികൾ സംയുക്തമായാണ് […]

Parish

തിരുപുറം ഇടവക യുവജനങ്ങൾ ‘നമ്മളിടം’ പ്രോഗ്രാം സംഘടിപ്പിച്ചു

അനൂപ് എ. സി. തിരുപുറം: തിരുപുറം ഇടവക യുവജനങ്ങളുടെ നേതൃത്വത്തിൽ “നമ്മളിടം” എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ഏപ്രിൽ 19 മുതൽ 26 വരെ തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ നടന്ന പ്രോഗ്രാം ഇടവക വികാരി ഫാ. ജിബിൻരാജ് ഉത്‌ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപതയിലെ മേജർ സെമിനാരി വെണ്മ മിനിസ്ട്രിയുമായി ചേർന്ന് നടത്തിയ പ്രോഗ്രാമിനു സെമിനാരി വിദ്യാർത്ഥികളായ ബ്രദർ അശ്വിൻ, ബ്രദർ റിജോ, ബ്രദർ അഗസ്റ്റിൻ, ബ്രദർ വിപിൻ, KCYM പ്രസിഡന്റ്‌ അതുൽ എന്നിവർ നേതൃത്വം നൽകി. […]

Word of God

പെസഹാകാലം ആറാം വാരം : ചൊവ്വ വചനവായന

മെയ് 12 ചൊവ്വ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (കർത്താവായ യേശുവിൽ വിശ്വസിക്കുക; നീയും നിന്റെ കടുംബവും രക്ഷപ്രാപിക്കും) അക്കാലത്ത്, ജനക്കൂട്ടം ഒന്നാകെ അവർക്കെതിരായി ഇളകി. വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി അവരെ പ്രഹരിക്കാൻ ന്യായാധിപൻമാർ കല്പന നല്‌കി. അവർ അവരെ വളരെയധികം പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലടച്ചു; അവർക്കു ശ്രദ്‌ധാപൂർവം കാവലനില്ക്കാൻ പാറാവുകാരനു നിർദേശം കൊടുക്കുകയും ചെയ്തു. അവൻ കല്‌പനപ്രകാരം അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി കാലുകൾക്ക് ആമംവച്ചു. അർധ രാത്രിയോടടുത്ത് പൗലോസും സീലാസും കീർത്തനം പാടി ദൈവത്തെ സ്‌തുതിക്കുകയായിരുന്നു. തടവുകാർ അതു […]

Word of God

പെസഹകാലം ആറാം വാരം : തിങ്കൾ വചനവായന

മെയ് 11 തിങ്കൾ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (പൗലോസ് പറഞ്ഞ കാര്യങ്ങൾ സ്വീകരിക്കാൻ കർത്താവ് അവളുടെ ഹൃദയം തുറന്നു) താവാസിൽനിന്നു ഞങ്ങൾ കപ്പൽകയറി നേരിട്ട് സമോത്രാക്കേയിലേക്കു യാത്രചെയ്‌തു; അടുത്ത ദിവസം നെയാപോളിസിലേക്കും, അവിടെനിന്നു ഫിലിപ്പിയിലേക്കും പോയി. അത് മക്കെദോനിയായുടെ ആ ഭാഗത്തെ പ്രധാനനഗരവും റോമായുടെ അധികാരത്തിലുള്ള സ്ഥ‌ലവുമായിരുന്നു. കുറെ ദിവസം ഞങ്ങൾ ആ നഗരത്തിൽ താമസിച്ചു. നഗരകവാടത്തിനു പുറത്ത് നദീതീരത്ത് ഒരു പ്രാർഥനകേന്ദ്രമുണ്ടെന്നു തോന്നിയതിനാൽ അവിടേക്കു ഞങ്ങൾ പോയി. ആ സ്ഥലത്തു വന്നുകൂടിയ സ്ത്രീകളോട് ഞങ്ങൾ […]

Word of God

പെസഹാക്കാലം ആറാം ഞായർ വചന വായന

മെയ് 10 ഞായർ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (അവർ അവരുടെമേൽ കൈവയ്ക്കുകയും അവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു) അക്കാലത്ത്, പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തിൽ ചെന്ന് അവിടെയുള്ളവരോടു ക്രിസ്‌തുവിനെപ്പറ്റി പ്രഘോഷിച്ചു. പീലിപ്പോസിന്റെ വാക്കുകൾ കേൾക്കുകയും അവൻ പ്രവർത്തിച്ച അടയാളങ്ങൾ കാണുകയും ചെയ്ത ജനക്കൂട്ടം അവൻ പറഞ്ഞകാര്യങ്ങൾ ഏകമനസ്സോടെ ശ്രദ്‌ധിച്ചു. എന്തെന്നാൽ, അശുദ്ധാത്മാക്കൾ തങ്ങൾ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളർവാതരോഗികളും മുടന്തൻമാരും സുഖംപ്രാപിച്ചു. അങ്ങനെ ആ നഗരത്തിൽ വലിയ സന്തോഷമുണ്ടായി. സമരിയാക്കാർ ദൈവവചനം […]

Word of God

പെസഹകാലം അഞ്ചാം വാരം : ശനി വചനവായന

മെയ് 09 ശനി ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (മക്കെദോനിയായിലേക്കു വന്ന് ഞങ്ങളെ സഹായിക്കുക! അക്കാലത്ത്, ദെർബേ, ലിസ്ത്രാ എന്നീ സ്ഥ‌ലങ്ങളിൽ പൗലോസ് എത്തിച്ചേർന്നു. ലിസ്ത്രായിൽ തിമോത്തേയോസ് എന്നുപേരുള്ള ഒരു ശിഷ്യനുണ്ടായിരുന്നു – വിശ്വാസിനിയായ ഒരു യഹൂദസ്ത്രീയുടെ മകൻ. എന്നാൽ, അവന്റെ പിതാവ് ഗ്രീക്കുകാരനായിരുന്നു. ലിസ്റ്റാ, ഇക്കോണിയം എന്നിവിടങ്ങളിലെ സഹോദരർക്ക് അവനെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്നു. അവനെ തന്റെ കൂടെ കൊണ്ടുപോകാൻ പൗലോസ് തീരുമാനിച്ചു. ആ സ്‌ഥലങ്ങളിലുള്ള യഹൂദരെ പരിഗണിച്ച് പൗലോസ് അവനു പരിച്ഛേദനകർമം നടത്തി. എന്തെന്നാൽ, അവന്റെ […]

Diocese

ജീസസ് ഫ്രണ്ട്സ് റിസോഴ്സ് ടീം പരിശീലനം നടത്തി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ദൈവവിളി കമ്മീഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജീസസ്സ് ഫ്രണ്ട്സ് സെമിനാറിന് 2026-2027 വർഷത്തേക്കുള്ള റിസോഴ്‌സ് ടീം പരിശീലനം നടത്തി. മാറനല്ലൂർ സെന്റ് വിൻസെൻ്റ് സെമിനാരിയിൽ നടന്ന പരിശീലനം വൈദിക-സന്യ ശുശ്രൂഷ ഡയറക്ടർ ഫാ.അനിൽകുമാർ എസ്.എം. ഉദ്ഘാടനം ചെയ്തു. പ്രശസ്‌ത പരിശീലകയും ലൂർദ്പുരം സെന്റ് ഹെലൻസ് സ്കൂൾ അധ്യാപികയുമായ നിഷ വി.എൽ. ആദ്യസെഷൻ കൈകാര്യം ചെയ്തു. തുടർന്ന് ഓരോ മാസത്തെയും വിഷയങ്ങൾ വിവിധ വൈദികർ അവതരിപ്പിക്കുകയും സംശയം നിവാരണം നടത്തുകയും ചെയ്തു. ഈ […]

Diocese

പള്ളോട്ടിൻ സഭംഗം ഫാ.ജെയിംസ് SAC പൗരോഹിത്യപട്ടം സ്വീകരിച്ചു

സ്വന്തം ലേഖകൻ ആറയൂർ: ആറയൂർ വിശുദ്ധ എലിസബത്ത് ഇടവകയിൽ പള്ളോട്ടിൻ സഭംഗം ഡീക്കാൻ ജെയിംസ് പൗരോഹിത്യപട്ടം സ്വീകരിച്ചു. മെയ് 02 ശനിയാഴ്ച ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവിൽ നിന്നുമാണ് തിരുപ്പട്ടം സ്വീകരിച്ചത്. നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ് നവ വൈദീകന് ആശംസകൾ അർപ്പിച്ചു. ആറയൂർ വിശുദ്ധ എലിസബത്ത് ഇടവകയിലെ ജോർജ്‌ – ക്രിസ്റ്റിഭായി ദമ്പതികളുടെ മകനായ് 1997 ഓഗസ്റ് 28 ന് ജനിച്ചു. പൊറ്റയിൽകട ഹോളിക്രോസ് എൽ.പി.എസ്, സെന്റ് ജോസഫ് യു.പി.എസ്., കുളത്തൂർ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.