Word of God

ആണ്ടുവട്ടം ഇരുപതാം വാരം തിങ്കൾ വചനവായന

ഓഗസ്റ്റ് 17 തിങ്കൾ എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (നിങ്ങൾക്കു സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചിടത്തോളം എസെക്കിയേൽ ഒരടയാളമായിരിക്കും) കർത്താവ് എന്നോട് അരുൾചെയ്തു: മനുഷ്യപുത്രാ, നിൻെറ കണ്ണുകളുടെ ആനന്ദഭാജനത്തെ ഞാൻ ഒറ്റയടിക്ക് നിന്നിൽ നിന്ന് നീക്കിക്കളയാൻ പോകുന്നു. എങ്കിലും നീ കരയുകയോ പ്രലപിക്കുകയോ അരുത്. നിന്റെ കണ്ണുകളിൽനിന്ന് കണ്ണീർ ഒഴുകരുത്. നെടുവീർപ്പിടാം, എന്നാൽ ഉച്ചത്തിലാകരുത്. മരിച്ചവരെയോർത്തു നീ വിലപിക്കരുത്. നീ തലപ്പാവ് കെട്ടുകയും പാദുകങ്ങൾ അണിയുകയും ചെയ്യുക. നീ അധരം മറയ്ക്കരുത്; വിലാപഭോജ്യം ഭക്ഷിക്കയുമരുത്. പ്രഭാതത്തിൽ ഞാൻ ഇങ്ങനെ ജനത്തോടു […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ വചനവായന

ആഗസ്റ്റ് 16 ഞായർ ഒന്നാം വായന ഇസയാസ് പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (എന്റെ നിയമം പാലിക്കുന്നവരെ ഞാൻ എൻ്റെ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും) കർത്താവ് അരുൾചെയ്യുന്നു: ന്യായം പാലിക്കുക, നീതി പ്രവർത്തിക്കുക. ഞാൻ രക്ഷ നല്‌കാൻ പോകുന്നു; എന്റെ നീതി വെളിപ്പെടും. എന്നെ സേവിക്കാനും എൻ്റെ നാമത്തെ സ്നേഹിക്കാനും എന്റെ ദാസരായിരിക്കാനും എന്നോടു ചേർന്നുനില്ക്കുകയും സാബത്ത് അശുദ്ധമാകാതെ ആചരിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്‌തത പുലർത്തുകയും ചെയ്യുന്ന പരദേശികളെയും ഞാൻ എന്റെ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും. എന്റെ പ്രാർഥനാലയത്തിൽ അവർക്കു സന്തോഷം നല്കും. […]

Word of God

ഓഗസ്റ്റ് 15 പരിശുദ്ധ കന്യകമറിയത്തിന്റെ സ്വർഗാരോപണതിരുനാൾ വചനവായന

ഒന്നാം വായന വെളിപാടിന്റെ പുസ്തകത്തിൽനിന്ന് (സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠവുമാക്കിയ ഒരു സ്ത്രീ) സ്വർഗത്തിൽ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. സ്വർഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസ്സിൽ പന്ത്രണ്ടുനക്‌ഷത്രങ്ങൾകൊണ്ടുള്ള കിരീടം. അവൾ ഗർഭിണിയായിരുന്നു. പ്രസവവേദനയാൽ അവൾ നില വിളിച്ചു. പ്രസവക്ലേശത്താൽ അവൾ ഞെരുങ്ങി. സ്വർഗത്തിൽ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ, അഗ്നിമയനായ ഒരു ഉഗ്ര സർപ്പം. അതിന് ഏഴു തലയും പത്തു കൊമ്പും. തലകളിൽ ഏഴു കിരീടങ്ങൾ. അതിന്റെ […]

Kerala

കേരള ലത്തീൻ സഭയുടെ ദശവത്സര അജപാലനപദ്ധതി രൂപീകരണ ശില്‌പശാല ആഗസ്റ് 29-ന് നടക്കും

സ്വന്തം ലേഖകൻ എറണാകുളം: കേരള ലത്തീൻ സഭയുടെയും സമുദായത്തിന്റെയും നവീകരണവും ശക്തീകരണവും ലക്ഷ്യമാക്കി 2027 മുതൽ നടപ്പിലാക്കാനുള്ള ദശവത്സര അജപാലന പദ്ധതിയുടെ രൂപീകരണ ശില്‌പശാല ആഗസ്റ് 29-ന് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ESSS) ഓഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ്‌ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ശില്‌പശാലയ്ക്ക് സിസിബിഐ യുടെ ദേശീയ അജപാലനപദ്ധതി രൂപീകരണത്തിന് നേതൃത്വം നല്‌കിയ റവ.ഡോ.ജോ സേവ്യർ എസ്.ജെ. നേതൃത്വം നല്കും. കെആർഎൽസിസിയുടെ രജത ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന അജപാലന പദ്ധതിയുടെ […]

Forane Parish

വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണം ഇന്ന് നടക്കും

സ്വന്തം ലേഖകൻ വ്ളാത്താങ്കര: വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ സ്വർഗ്ഗാരോപിത മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണം ഇന്ന് നടക്കും. വൈകുന്നേരം 7- ന് തീർത്ഥാടന നഗരിയിൽ നിന്ന് ആരംഭിച്ച് ഇളവങ്ങാമൂല കാഞ്ഞിരന്തോട്ടം വലിയകുളം ചെങ്കൽ വഴി പള്ളിയിൽ എത്തിച്ചേരും. തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന ബൈബിൾ കൺവെൻഷൻ ഫാ. അലോഷ്യസ് കുളങ്ങര നേതൃത്വം നൽകി.ഇന്ന് വൈകുന്നേരം മൂന്നിന് തമിഴ് ഭാഷയിൽ ആഘോഷകരമായ ദിവ്യബലിയും 5.30 ന് സന്ധ്യാവന്ദനം നടക്കും. തിരുനാൾ ദിനമായ നാളെ രാവിലെ 10ന് നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ […]

Diocese Ministry

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ ഭാഗമായി സൂപ്പർ മാർക്കറ്റ് സന്ദർശിച്ചു

ശശികുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തിവരുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ ഭാഗമായി സൂപ്പർ മാർക്കറ്റ് സന്ദർശിച്ചു. നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ പത്താമത്തെ ബാച്ചിലെ കുട്ടികളാണ് ഓഗസ്റ്റ് 13 വ്യാഴാഴ്ച മുള്ളുവിള കലാ സൂപ്പർ മാർക്കറ്റ് സന്ദർശിച്ചത്. കുട്ടികൾക്ക് സൂപ്പർ മാർക്കറ്റിലെ വിവിധ കാറ്റഗറികളെ കുറിച്ച് […]

Diocese Ministry

12 കുട്ടകൾ – സമൃദ്ധിയുടെ പങ്ക് വയ്ക്കൽ കാരുണ്യ പദ്ധതി സംഘടിപ്പിക്കുന്നു.

ശശി കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സാമൂഹ്യ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് “12 കുട്ടകൾ – സമൃദ്ധിയുടെ പങ്ക് വയ്ക്കൽ” എന്ന കാരുണ്യ പദ്ധതി സംഘടിപ്പിക്കുന്നു. ഈ കാരുണ്യ പദ്ധതിയുടെ ഭാഗമായി യൂണിറ്റുകളിൽ നിന്നും ശേഖരിക്കുന്ന സാധനങ്ങൾ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച കൗണ്ടറിൽ ആഗസ്റ്റ് 16 വരെ എത്തിക്കാവുന്നതാണ്. രൂപതയിലെ ഇടവകകൾ, NIDS യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, വനിതാവേദികൾ, വനിത ഫോറം, BCC യൂണിറ്റുകൾ, യുവജന ശുശ്രൂഷ സമിതികൾ മറ്റ് സംഘടനകൾ എന്നിവ […]

Parish

ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

ഷീജ രാജ് പേയാട്: പേയാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഇടവകയിലെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കെസിവൈഎം യൂണിറ്റിലെ യുവജനങ്ങളാണ് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ചുവടുകളിലൂടെ ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകിയത്. മാരകമായ ലഹരി വസ്തുക്കളിൽ അടിമപ്പെട്ട് നമ്മുടെ പുതിയ തലമുറ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകന്നുപോകാതെ സംരക്ഷിക്കേണ്ട കടമ നമുക്ക്‌ ഓരോരുത്തർക്കും ഉണ്ടെന്ന് ഇടവക വികാരി ഡോ. ജസ്റ്റിൻ ഡൊമിനിക് ആമുഖ സന്ദേശത്തിൽ പറഞ്ഞു. ലഹരിക്ക് എതിരായ കേരള ഗവൺമെന്റിന്റെ […]

Diocese

“മാഞ്ഞിഫിക്ക ഹുമാനിത്താസ്” പഠന ക്ലാസ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ ലെയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനമായ മാഞ്ഞിഫിക്ക ഹുമാനിത്താസിന്റെ പഠന ക്ലാസ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 12 ബുധനാഴ്ച പോപ്പ് ഫ്രാൻസിസ് ഭവനിൽ നടന്ന ക്ലാസിന് തിരുവനന്തപുരം അതിരൂപത വൈദികൻ ഫാ. വിജിൽ നേതൃത്വം നൽകി. രൂപതയിലെ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്ലാസിൽ ശുശ്രുഷ കോർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ, അനിമേറ്റർമാർ, ഓഫീസ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Word of God

ആണ്ടുവട്ടം പത്തൊമ്പതാം വാരം വെള്ളി വചനവായന

ഓഗസ്റ്റ് 14 വെള്ളി ഒന്നാം വായന എസെക്കിയേൽ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (ഞാൻ നിന്നെ അണിയിച്ച ഭൂഷണങ്ങൾകൊണ്ട് നിൻ്റെ സൗന്ദര്യം പൂർണമായി; എന്നാൽ, നീ വേശ്യയായിത്തീർന്നു. കർത്താവ് എന്നോട് അരുൾചെയ്‌തു: മനുഷ്യപുത്രാ, ജറുസലെമിനെ അവളുടെ ക്ലേച്‌ഛതകൾ ബോധ്യപ്പെടുത്തുക. ദൈവമായ കർത്താവ് ജറുസലേമിനോട് അരുൾചെയ്യുന്നു: നിന്റെ പിതൃദേശവും ജനനസ്‌ഥലവും കാനാനാണ്. നിൻെറ പിതാവ് അമോറ്യനും മാതാവ് ഹിത്യയുമാണ്. നീ ജനിച്ച ദിവസം നിന്റെ പൊക്കിൾക്കൊടി മുറിച്ചിരുന്നില്ല. നിന്നെ കുളിപ്പിച്ചു ശുദ്ധിവരുത്തിയില്ല. ദേഹത്ത് ഉപ്പു പുരട്ടുകയോ പിള്ളക്കച്ചയിൽ പൊതിയുകയോ ചെയ്തിരുന്നില്ല. ഇവയിലൊന്നെങ്കിലും […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.