Parish

പൊതിച്ചോറ് വിതരണം നടത്തി കട്ടയ്ക്കോട് കെസിവൈഎം യൂണിറ്റ്

സിമി സെൽവെസ്റ്റർ

കട്ടയ്ക്കോട്: കട്ടയ്ക്കോട് സെന്റ് ആൻ്റണീസ് ഫൊറോന പള്ളിയിലെ KCYM യൂണിറ്റിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് “പാദുവ അന്നം” എന്ന പേരിൽ പൊതിച്ചോറ് വിതരണം നടത്തി. ഓഗസ്റ്റ് 15 ശനിയാഴ്ച ഇടവക വികാരിയും യൂണിറ്റ് ഡയറക്ടറുമായ ഫാ. ജോയി സാബു വൈ. പൊതിച്ചോറുകൾ ആശീർവദിച്ചു നൽകി.

ഇടവകയിലെ 25 ബിസിസി യൂണിറ്റുകളിൽ നിന്നായി ഇരുനൂറിലധികം പൊതിച്ചോറുകളാണ് യുവജനങ്ങൾ ശേഖരിച്ച് നൽകിയത്. കരുണയുടെ ഈ വർഷത്തിൽ കരുണയുടെ വക്താക്കൾ ആകാൻ യുവജനങ്ങളോടൊപ്പം സഹകരിച്ച എല്ലാ ഇടവക അംഗങ്ങൾക്കും എക്സിക്യൂട്ടീവ് അംഗങ്ങൾ നന്ദി അറിയിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.