Parish

25 ദിവസം കൊണ്ട് ഒന്നരലക്ഷം ‘ഒരുമ’ നറുക്കെടുപ്പിന് വൻ വിജയം

സ്വന്തം ലേഖകൻ

ചാവല്ലൂർപൊറ്റ: നെയ്യാറ്റിൻകര രൂപതയിലെ വിശുദ്ധ ദേവസഹായം പള്ളി പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മതബോധന വിഭാഗം പി.ജി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ‘ഒരുമ’ എന്ന പേരിൽ നറുക്കെടുപ്പ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 15 ശനിയാഴ്ച സ്വർഗ്ഗാരോപിത മാതാവിന്റെ തിരുനാൾ ദിവ്യബലിയെ തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ
സമാഹരിച്ച ഒന്നരലക്ഷം രൂപ പി.ജി. വിദ്യാർത്ഥികൾ ഇടവക വികാരി ഫാ. രാജേഷ് കുറിച്ചിയിലിനു കൈമാറി.

ഏകദേശം 25 ദിവസം മാത്രം നീണ്ടുനിന്ന പ്രവർത്തനങ്ങളിലൂടെ, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്ര വലിയ തുക സമാഹരിക്കാൻ ഇടവകയിലെ പി.ജി. വിദ്യാർത്ഥികളായ യുവജനങ്ങൾക്ക് സാധിച്ചത് ഏറെ പ്രശംസനീയമാണെന്ന് ഇടവക വികാരി ഫാ. രാജേഷ് കുറിച്ചിയിൽ പറഞ്ഞു.

യുവജനങ്ങളുടെ കൂട്ടായ്മയും സമർപ്പണവും സഹകരണ മനോഭാവവും വിളിച്ചോതുന്നതായി മാറിയ ‘ഒരുമ’, പള്ളി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയായി. നറുക്കെടുപ്പ് വിജയിപ്പിക്കുന്നതിനായി സഹകരിച്ച ഇടവകാംഗങ്ങൾക്കും സുമനസ്സുകൾക്കും സംഘാടകർ നന്ദി അറിയിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.