സ്വന്തം ലേഖകൻ
പാറശ്ശാല: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വർഗാരോപിതമാത മരിയൻ തീർത്ഥാടനത്തിന് സമാപനമായി. തിരുനാളിന്റെ സമാപന ദിനമായ ഓഗസ്റ്റ് 15 ന് നടന്ന ആഘോഷകരമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവ് മുഖ്യകാർമികനായി.
തീർത്ഥാടന ദിനമായ ഓഗസ്റ്റ് 14 ന് സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് ഫാ. ലിജോ ഫ്രാൻസിസ് മുഖ്യകാർമികനും ഫാ. ജോസഫ് അഗസ്റ്റിൻ വചനപ്രഘോഷണവുൻ നടത്തി. തുടർന്ന് നടന്ന ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം ഇലങ്ങാമൂല, ആവണക്കിൻ വിള, കാഞ്ഞിരം തോട്ടം കുരിശടി, തിരുക്കുടുംബ നഗർ, മിഖായേൽ പുരം കുരിശടി, കുന്നിൻ പുറം, വലിയ കുളം കുരിശടി, ചെങ്കൽ കുരിശടി, കാഞ്ഞിരം മൂട് കുരിശടി, കുന്നുവിള വഴി പള്ളി അങ്കണത്തിൽ എത്തിച്ചേർന്നു.
ദിവ്യകാരുണ്യ ആരാധനക്ക് ഫാ. ഷാജ് കുമാർ നേതൃത്വം നൽകി.




