പെസഹകാലം ഏഴാം വാരം : വ്യാഴം വചനവായന
മെയ് 21 വ്യാഴം ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (ജറുസലേമിൽ എന്നെക്കുറിച്ചു നി സാക്ഷ്യംനല്‌കിയതുപോലെതന്നെ റോമായിലും സാക്ഷ്യം നല്‌കേണ്ടിയിരിക്കുന്നു) അക്കാലത്ത്, യഹൂദൻമാർ പൗലോസിൻ്റെമേൽ കുറ്റാരോപണം നടത്തുന്നതിന്റെ യഥാർഥകാരണം കണ്ടുപിടിക്കാൻ ആഗ്രഹിച്ചുകൊണ്ട്, പിറ്റേദിവസം സഹസ്രാധിപൻ അവനെ മോചിപ്പിച്ചു. എല്ലാ പുരോഹിതപ്രമുഖൻമാരും ആലോചന സംഘം മുഴുവനും സമ്മേളിക്കാൻ അവൻ കല്‌പിച്ചു. പിന്നീട് പൗലോസിനെ കൊണ്ടുവന്ന് അവരുടെ മുമ്പിൽ നിർത്തി. സംഘത്തിൽ ഒരു വിഭാഗം സദുക്കായരും മറ്റുള്ളവർ ഫരിസേയരുമാണെന്നു മനസ്‌സിലാക്കിയ പൗലോസ്, ഇങ്ങനെ വിളിച്ചുപറഞ്ഞു: സഹോദരൻമാരേ, ഞാൻ ഒരു ഫരിസേയനും, ഫരിസേയപുത്രനുമാണ്. […]











