ശശികുമാർ
കാട്ടാക്കട: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കാട്ടാക്കട മേഖല കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ കർഷക ദിനാചരണം 2026 സംഘടിപ്പിച്ചു. ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് കൊളവുപാറ അദെയദാത്തൂസ് പാരീഷ് ഹാളിൽ നടന്ന ദിനാചരണം കാട്ടാക്കട ഫെറോന വികാരി ഫാ. ജോസഫ് അഗസ്റ്റ്യൻ ഉത്ഘടനം ചെയ്തു.
NIDS മേഖല കോ ഓഡിനേറ്റർ ഫാ. ബിനു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അമല മുഖ്യസന്ദേശം നൽകി. മേഖല ആനിമേറ്റർ ശ്രീമതി പ്രകാശി, ഇലയ്കോട് വാർഡ് മെമ്പർ ശ്രീമതി സന്ധ്യ, ചെട്ടിക്കോണം വാർഡ് മെമ്പർ ശ്രീമതി ശാലിനി, പട്ടകുളം വാർഡ് മെമ്പർ ശ്രീ. ബോബി അലോഷ്യസ്, NIDS യൂണിറ്റ് സെക്രട്ടറി ശ്രീ. യോഹന്നാൻ, മേഖല സെക്രട്ടറി ശ്രീ. ജോസ്, കാർഷിക വികസന കമ്മീഷൻ സെക്രട്ടറി ശ്രീ. ബിജു എന്നിവർ സംസാരിച്ചു.
തുടർന്ന് മികച്ച ബാലകർഷകൻ – മാസ്റ്റർ എറിക്സ് ആർ. അനൂപ് (സെൻ്റ് അന്നാസ് എൽ പി എസ് കള്ളിക്കാട് ), മികച്ച ടെറസിലെ കൃഷി ശ്രീമതി അജിത തൂങ്ങാംപാറ, മികച്ച വീട്ടുവളപ്പിലെ കൃഷി ശ്രീമതി തങ്കം കളത്തുവിള, സമഗ്രകൃഷി ശ്രീ. വിൻസെൻ്റ് ചന്ദ്രമംഗലം, മികച്ച ക്ഷീര കർഷകൻ ശ്രീ. ജോൺ കൊളവുപാറ എന്നിവർക്ക് മെമൻ്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. NIDS രൂപത സമിതിയെ പ്രതിനിധീകരിച്ച് ശ്രീ. ശശികുമാർ പങ്കെടുത്തു.




