സ്വന്തം ലേഖകൻ
കാട്ടാക്കട: നെയ്യാറ്റിൻകര രൂപത കാട്ടാക്കട ഫൊറോനയിലെ ലിറ്റിൽ വേ അസോസിയേഷന്റെ നേതൃത്വത്തിൽ മാറനല്ലൂരിലെ കരുണാലയം കെയർ ഹോം സന്ദർശനം നടത്തി. വിശുദ്ധ ഫ്രാൻസിസ് അസിസ്സിയുടെ കരുണയുടെ വർഷവുമായി ബന്ധപ്പെട്ട് നടന്ന സന്ദർശനത്തിന് ഫൊറോന എക്സിക്യൂട്ടീവ് ഫാ. ഷാജി ഡി. സാവിയോ നേതൃത്വം നൽകി.
ഇടവകകളിൽ നിന്നും കളക്ട് ചെയ്ത നിത്യ ഉപയോഗ സാധനങ്ങൾ കൈമാറുകയും തുടർന്ന് കുട്ടികളും ആനിമേറ്റർമാരും വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയും ചെയ്തു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നും ആനിമേറ്റർ, പ്രസിഡന്റ്, സെക്രട്ടറി, കുട്ടികൾ എന്നിവർ ഉൾപ്പടെ 53 അംഗങ്ങൾ പങ്കെടുത്തു.




